എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

ലോകമെമ്പാടുമുള്ള ജനങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നവും അതിനോട് അനുബന്ധമായ രോഗപ്രതിരോധവും. നാം ഓരോരുത്തരുടേയും കടമയാണ് പരിസ്ഥിതി ശുചിത്വവും വ്യക്തിശുചിത്വവും.മനുഷ്യൻെറ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുകയാണ് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ. അത് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.ശുചിത്വമില്ലായ്മയും ആരോഗ്യപരിപാലനത്തിലെ കുറവുമൂലം നമ്മുടെ രാജ്യത്ത് ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികളാണ് മരണം അടയുന്നത്. വ്യക്തിശുചിത്വമില്ലായ്മയും പോഷണത്തിൻെറ കുറവ് മൂലവും ധാരാളം ശിശുമരണങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നു. സാക്രമിക രോഗങ്ങൾ പിടിപ്പടാനുള്ള പ്രധാനകാരണവും ശുചിത്വമില്ലായ്മയാണ്. നമ്മുടെ രാജ്യം ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടണമെങ്കിൽ ശുചിത്വവുമായി ബന്ധപ്പെട്ട പെരുമാറ്റ വ്യതിയാനം നാം ഓരോരുത്തരിലും ഉണ്ടാകേണ്ടിയുണ്ട് .

        നമ്മുടെ  രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ശുചിത്വത്തിനേറെ പ്രധാന്യം കല്പിച്ചിരുന്നു. സ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണ് പൊതുശുചിത്വമെന്ന _ആ മഹാത്മാവിൻറെ വാക്കുകൾ ഈ വേളയിൽ സ്മരിച്ചുകൊണ്ട് ഞാനും പരിസര ശുചിത്വമുള്ള രോഗപ്രതിരോധ ശേഷിയുള്ള നല്ലൊരു ജനതയെ സ്വപ്നം കാണുന്നു.മിക്ക രാജ്യങ്ങളും വളരെ ഗൗരവമായി പരിസ്ഥിതി ശുചിത്വ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ തുടച്ചുനീക്കാനുള്ള പോംവഴികൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.നമ്മുടെ  ഈ കൊച്ചു കേരളത്തിൽ പരിസ്ഥിതി ശുചിത്വമെന്നത് നമ്മുടെ ഓരോരുത്തരുടേയും സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്വത്തിൻറെ ഒരുഭാഗമായി നാം ഇതിനെ കാണേണ്ടത് വളരെ അത്യാവശ്യമാണ്.ആരോഗ്യത്തിൻറേയും വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്. എന്നിരുന്നാലും വിഷമയമായ ഒരന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളി. ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ്-19 എന്ന വൈറസിനെ നമ്മുടെ നാട്ടിൽ നിന്ന് തുരത്തി ഓടിക്കുന്നതിനായി നാം ഓരോരുത്തർക്കും നല്ല കരുതൽ വേണം. ഈ പകർച്ചാവ്യാധിയെ തടയുന്നതിനായി സർകാകാർ നിർദ്ദേശിച്ച സാമുഹിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക , കൈ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങൾ ചിട്ടയോടുകൂടി ചെയ്യുകയാണെങ്കിൽ ഈ വൈറസിനെ ഉന്മൂലനം ചെയ്യാൻ കഴിയും

            പണ്ട് കാലങ്ങളിൽ പുറത്തുപോയി വന്നതിനുശേഷം കൈയ്യും കാലും കഴുകിയതിനുശേഷം മാത്രമേ വീട്ടിനുള്ളിൽ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അതൊന്നും പാലിക്കാൻ ആർക്കും സമയമില്ല. അതുകൊണ്ട് നമ്മൾ വ്യക്തിശുചിത്വം ശീലമാക്കേണ്ടതാണ്. 'ചൊട്ടയിലെ ശീലം ചുടലവരെ ' എന്നാണല്ലോ .ശുചിത്വപരിപാലനം നാം ഓരോരുത്തരും പ്രായോഗികമാക്കണം.

                  ഇനി മഴക്കാലമാണ് വരുന്നത് വളരെയേറേ പകർച്ചവ്യാധികൾ പിടിപെടുന്ന കാലമാണ്.നാം ഓരോരുത്തരും ഒറ്റക്കെട്ടായി നിന്ന് നമ്മുടെ ചുറ്റുപാടുകളെ വൃത്തിയായി സംരക്ഷിച്ചാൽ സാംക്രമികരോഗങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും കരകയറാൻ നമുക്ക് കഴിയും.അതു നമ്മുടെ ഓരോരുത്തരുടേയും കടമയാണിതെന്ന് നാം തിരിച്ചറിയണം.നമ്മുടെ  വീട്ടിൽ നമ്മുടെ  അമ്മയാണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാറ് എന്നാൽ കുട്ടികളായ നമ്മുടേയുംകൂടി കമയാണ് ശുചീകരണമെന്നത്.അമ്മയ്ക്കൊപ്പം അല്ലെങ്കിൽ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂറെങ്കിലും കുട്ടികളായ നാം ഈ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ശുചിത്വമെന്ന പുതിയൊരറിവിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ചെയ്യുന്നത്.ക്ളാസ്സ് മുറി ശുചീകരണത്തിലായാലും,ഭവന ശുചീകരണത്തിലായാലും കുട്ടികളായ  നാം വളരെ സന്തോഷത്തോടും സംതൃപ്തിയോടും കൂടി വേണം ഈ പ്രവർത്തനങ്ങളിൽ ഏർപ്പടാൻ.നാളെയുടെ നല്ല വാഗ്ദാനങ്ങളാകണം നമ്മൾ ഓരോരുത്തരും.വരുംതലമുറയെങ്കിലും വ്യക്തിശുചിത്വവും പരിസരപരിപാലനവും ചെയ്യുന്നതു വഴി രോഗപ്രതിരോധശേഷി കൈവരിച്ച് നല്ലൊരു ആരോഗ്യപൂർണമായ ഭാരതത്തെ വാർത്തെടുക്കാൻ സർവ്വേശ്വരൻറെ എല്ലാവിധ അനുഗ്രഹങ്ങളും നമുക്ക് ഓരോരുത്തർക്കും ലഭിക്കട്ടെയെന്ന പ്രാർത്ഥനയോടെ,പ്രതീക്ഷയോടെ പ്രകൃതിമാതാവിനെ വന്ദിച്ചുകൊണ്ട് ശുഭപതീക്ഷയോടെ ഉറ്റുനോക്കുന്നൂ,,,,,,,

നിരഞ്ജനസുനിൽ
9 E എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


                         

 

 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം