എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ *ലോകം വിറപ്പിച്ച ജീൻ*

Schoolwiki സംരംഭത്തിൽ നിന്ന്
 *ലോകം വിറപ്പിച്ച ജീൻ* 

ഇന്ന് ലോകം മുഴുവൻ ഒരു മഹാമാരിയുടെ പേരിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്ന് തുടങ്ങി ഇന്ന് ലോകത്തിൽ ഇരുന്നൂറിലധികം രാജ്യങ്ങളെ അതായത് ഏകദേശം എഴുന്നൂറ് കോടിയിലധികം ജനങ്ങളെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിനു ജീവനുകൾ ഉറ്റവരെ പോലും കാണാനാകാതെ മണ്ണിനോട് ചേർന്നു. കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്ത കേവലം ഒരു മില്ലീമീറ്ററിന്റെ ലക്ഷത്തിൽ ഒരംശം പോലും ഇല്ലാത്ത ഈ ജീൻ- കൊറോണ - കോവിസ് 19 നു മുൻപിൽ മാനവരാശി മുട്ടുകുത്തുകയാണ്.

ജീവനില്ലാത്ത ഈ ജീനുകൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതോടെ അതിന് സ്വയം ഇരട്ടിയാകാനുള്ള കഴിവ് ഉണ്ടാകുന്നു. രണ്ടിൽ നിന്ന് നാല്, നാലിൽ നിന്ന് പതിനാറ് അങ്ങനെ നിമിഷങ്ങൾ കൊണ്ട് ലക്ഷങ്ങളും കോടികളും ആയി തീരുന്നു. അത് പോലെ ഒരാളിൽ നിന്നും രണ്ടാൾക്ക് , രണ്ടിൽ നിന്ന് പതിനാറ് അങ്ങനെ ചുരുക്കം ചില ഘട്ടങ്ങൾ കഴിയുമ്പോൾ മനുഷ്യൻ ഈ അണുവിന് കീഴ്പ്പെടും എന്ന് ഭയക്കണം.

ഇത് വരെ പ്രത്യേകിച്ച് മരുന്ന് കണ്ട് പിടിക്കാത്ത സ്ഥിതിക്ക് " രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലത് " തികഞ്ഞ ജാഗ്രതയോടെ പ്രതിരോധിക്കുക കൃത്യമായ സാമൂഹിക അകലം പാലിക്കുക, മുഖവരണം ധരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, ശുചിത്വം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, ഇടയ്ക്ക് ഇടയ്ക്ക് കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇരുപത് സെക്കന്റിൽ കുറയാതെ കഴുകുക.

ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളും, ഭാരതവും ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നമ്മുടെ കൊച്ചു കേരളം കൃത്യമായി ജാഗ്രതയോടെ പ്രവർത്തിച്ചതു കൊണ്ടാണ് ഒരു പരിധി വരെ ഈ മഹാമാരിയുടെ കണ്ണികളെ പൊട്ടിക്കുവാൻ സാധിച്ചത്. അതുകൊണ്ട് തുടർന്നും സർക്കാരും , ആരോഗ്യ പ്രവർത്തകരും , നിയമപാലകരും മുന്നോട്ട് വയ്ക്കുന്ന മാർഗ്ഗ നിർദേശങ്ങൾ അനുസരിക്കുക..

.
ആർദ്ര എസ്
6 B എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം