എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാതാവ് ഇടവ കുപ്പവിളാകത്തു വീട്ടിൽ കുട്ടിയമ്മ . നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനു പോലും ഒരു സ്കൂൾ ഇല്ലാതിരുന്ന കാലം പഠിക്കുവാൻ വേണ്ടി പത്താം വയസ്സിൽ എം ആർ വിദേശത്തേക്ക് കപ്പൽ കയറി . ദീർഘകാലത്തെ വിദേശ ജീവിതമാണ് വികസന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാൻ എം ആറിന് ആത്മധൈര്യം നൽകിയത്. ധീര ദേശാഭിമാനി വക്കം അബ്ദുൽ ഖാദർ മൗലവിയുമായുള്ള ആത്മബന്ധം എം അറിന്റെ ജനസേവന വ്യഗ്രതയെ വ്യക്തവും വ്യതിരിക്തവുമായ സരണികളിലേക്കു തിരിച്ചുവിട്ട് വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയുടെ അടിത്തറയെന്ന് മനസ്സിലാക്കിയ എം ആർ 1922 ൽ ഇടവയിൽ ആദ്യമായി ഒരു വിദ്യാകേന്ദ്രം സ്ഥാപിച്ചു . ആദ്യ ലോവർപ്രൈമറി സ്കൂൾ 1926 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി . 1928 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഇടവയുടെ ഹൃദയ ഭാഗത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങി . 1930 ൽ തന്നെ മിഡിൽ സ്കൂളിലെ ഉയർന്ന ക്ലാസ്സായ തേർഡ് ഫോറം അനുവദിച്ചു കിട്ടി . 1946 ൽ മിഡിൽ സ്കൂൾ ഇടവ മുസ്ലിം ഹൈസ്കൂൾ ആയി .1951 ൽ എം ആർ ലോവർ പ്രൈമറി സ്കൂൾ കേരള ഗവണ്മെന്റ് ന് നൽകി .