എം.ആർ.എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

2000 ഒക്ടോബറ് 13ന് ഹരിപ്പാട്ടുള്ള ഒരു വാടകക്കെട്ടിടത്തിലാണ് ഈ സ്കൂള്സ്ഥാപിതമായത്.പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.കെ.രാധാക്ൃഷ്ണനാണ് ഇതിന്ടെ ഉത്ഘാടനകറ്മം നിറവേറ്റിയത്. 2004 ജൂലൈ 18-)0തീയതി പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.എം.എ.കുട്ടപ്പന് സ്വന്തം കെട്ടിടത്തിലെസ്കൂളിന്ടെ പ്റവറ്ത്തനം ഉത്ഘാടനം ചെയ്തു. ഭൗതികസൗകര്യങ്ങൾ

10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കെട്ടിടങ്ങളും അതിവിശാലമായ ഹോസ്ററലും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഏകദേശം 25 കമ്പ്യൂട്ടറുകളുംബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,എജ്യൂസാററ് സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാണ്. കേരളത്തിന്ടെ വിവിധ ജില്ലകളിൽ നിന്നുള്ള നിർധനരായ പെൺകുട്ടികൾക്ക് സംസ്ഥാനതലത്തിൽ നടത്തുന്ന ഒരു പൊതു പരീക്ഷയിലൂടെ5-)0ക്ളാസ്സിലേക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്.90% സീറ്റുകള്പട്ടികജാതി-പട്ടികവറ്ഗത്തില് പെട്ടകുട്ടികള്ക്കായും 10% സീറ്റുകള് ജനറല്

വിഭാഗത്തിനായും സംവരണം ചെയ്തിരിക്കുന്നു.കുട്ടികള് സ്കൂള് ഹോസ്റ്റലില് തന്നെ താമസിച്ചു

പഠിക്കുന്നു.ആഹാരം,വസ്ത്റം എന്നിവയുള്പ്പെടെ കുട്ടികളുടെ എല്ലാ ചെലവുകളും സറ്കാരാണ് വഹിക്കുന്നത്.

ഒരു ക്ലാസ്സിലേക്ക് 35 കുട്ടികള്ക്കാണ് പ്റവേശനം നല്കുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം