എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

എം ഇ എസ്സ് ഹയർ സെക്കന്ററി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അദ്ധ്യായന വർഷം തുടങ്ങുമ്പോൾ തന്നെ എല്ലാ ക്ലാസ്സിൽനിന്നും സയൻസ് അഭിരുചി പരീക്ഷ നടത്തിയാണ് ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്ര ക്വിസ് മത്സരം, ശാസ്ത്ര നാടകം, ആഗോളതാപനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മൾട്ടി മീഡിയ പ്രസന്റേഷൻ, സയൻസുമായി ബന്ധപ്പെട്ട നിശ്ചല മാതൃകകൾ, പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ശാസ്ത്ര തത്വങ്ങളെ അടിസ്ഥാനമാക്കി പരീക്ഷണങ്ങൾ. തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്‌ നടത്തുന്നു. ലോക പരിസ്ഥിതി ദിനം, ലോക ലഹരിവിരുദ്ധ ദിനം, ചാന്ദ്ര ദിനം, ദേശീയ പോഷകാഹാര ദിനം, ഓസോൺ ദിനം തുടങ്ങിയ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ശാസ്ത്ര പരിപാടികൾ ഒരുക്കികൊണ്ടു ആചരിക്കാറുണ്ട്.

ശാസ്ത്ര രംഗം സംഘടിപ്പിക്കുന്ന വിവിധയിനം മത്സരങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും സമ്മങ്ങൾ നേടുകയും ചെയ്യാറുണ്ട്.