എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടർ എന്നിവയ്ക്കായി ഓരോ വിഭാഗത്തിലും അത്യാധുനിക ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള ഓഡിയോ വിഷ്വൽ ലാബുമുണ്ട്. ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ പരിശീലനം മികച്ച രീതിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്.

വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അയ്യായിരത്തിലധികം ശീർഷകങ്ങളുള്ള ഒരു വിശാലമായ ലൈബ്രറിയാണ്‌ ഞങ്ങൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ലൈബ്രറി വിഷയ സമയങ്ങളിൽ പതിവായി പുസ്തക വായന കുട്ടികൾക്ക് ലഭ്യമാക്കുന്നു. വാഹന സൗകര്യം സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിലേക്കായി സ്കൂൾ ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. നാപ്കിൻ വെൻഡിങ് /ഇൻസിനറേറ്റർ മെഷീൻ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‍ലെറ്റുകൾ ഉറപ്പുവരുത്തുന്നതോടൊപ്പം സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്റർ മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ വലിച്ചെറിയുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതികവും ആരോഗ്യപരവുമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിലൂടെ മെച്ചപ്പെട്ട ശുചിത്വവും മാലിന്യ സംസ്കരണവും സ്കൂളിൽ ഉറപ്പുവരുത്തുന്നു.