എം.എം.എച്ച്.എസ്സ്. പന്തലാംപാടം/അക്ഷരവൃക്ഷം/ദിനമേതെന്നറിയതെ

Schoolwiki സംരംഭത്തിൽ നിന്ന്
ദിനമേതെന്നറിയതെ

ദിനമേതെന്നറിയതെ
രാവും പകലും.....
അതിവേഗം......
ഗതകാലങ്ങളില ലിഞ്ഞില്ലാതാവുന്നു.
വീടെന്ന ലക്ഷ്മണരേഖ കടക്കാതെ ,
എന്റെ ചിന്തകളും പരിഭവങ്ങളും ചിരിയും
കാതോർത്ത് ചുമരുകൾ എനിക്ക് കാവലായി...
ബെല്ലടിശബ്ദമില്ലാത്ത എന്റെ ദിനങ്ങൾ വീട്ടിലിരുന്നു
നാട് കാക്കാനുള്ള സ്നേഹ ശബ്ദത്തിന് വഴിമാറി..
വായിച്ചും പഠിച്ചും
വരച്ചും കളിച്ചും
ദിനങ്ങൾക്കുപുതിയ നിറം ചാർത്തി ഞാൻ...
വീട്ടിലിരുന്ന് ഞാനും പൊരുതി...
ലോകനന്മയ്ക്ക് വേണ്ടി..
നാടിന്റെ ശത്രു .
കൊറോണക്കെതിരെ!

മേഘൽ സി ബാബു
9 A എം.എം.എച്ച്.എസ്സ്._പന്തലാംപാടം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത