എം.എം.എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണവ‍ും ആധ‍ുനിക ജീവിതവ‍ും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണവ‍ും ആധ‍ുനിക ജീവിതവ‍ും

പാരസ്‍പര്യമാണ് പരിസ്ഥിതിയ‍ുടെ ആണിക്കല്ല്

മന‍ുഷ്യന‍ു ച‍ുറ്റ‍ും കാണ‍ുന്നത‍ും പ്രക‍ൃതിദത്തവ‍ുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് വിളിക്ക‍ുന്നത് പരിസ്ഥിതിയിൽ വര‍ുന്ന ക്രമീക‍ൃതമല്ലാത്ത മാറ്റം ജീവിതത്തെ ദ‍ുരിതമയമാക്ക‍ുന്ന‍ു. പരസ്പരാശ്രയത്തില‍ൂടെയാണ് ജീവിവർഗവ‍ും സസ്യവർഗവ‍ും പ‍ുലര‍ുന്നത്. ഒറ്റപ്പെട്ട് നിന്നാൽ ഒന്നിന‍ും നിലനിൽക്കാനാവില്ല. ഒര‍ു സസ്യത്തിന്റെ നിലനിൽപ്പിന് മറ്റ‍ു സസ്യങ്ങള‍ും ജീവികള‍ും ആവശ്യമാണ്. ഇത്തരത്തിൽ അന്യോന്യം ആശ്രയത്തില‍ൂടെ പ‍ുലര‍ുമ്പോൾ മറ്റ‍ു പല മാറ്റങ്ങള‍ും ഉണ്ടാക‍ും. ഈ മാറ്റങ്ങൾ പ്രതിഭാസമായി ത‍ുടര‍ുകയ‍ും മാറ്റങ്ങളിൽ ത‍ുടർച്ച നഷ്ടപ്പെട‍ുത്ത‍ുകയ‍ും ചെയ്യ‍‍ുമ്പോൾ പരിസ്ഥിതി തകര‍ുന്ന‍ു എന്ന് നാം പറയ‍ുന്ന‍ു.

മന‍ുഷ്യൻ പ്രക‍ൃതിയെ കീഴടക്കാൻ ശ്രമിക്ക‍ുന്ന‍ു

മന‍ുഷ്യൻ കേവലം ഒര‍ു ജീവിയാണ്. വിശേഷബ‍‍ുദ്ധിയ‍ുള്ള ഒര‍ു ജീവി. മന‍ുഷ്യൻ പ്രക‍ൃതിയെ ആശ്രയിച്ചാണ് കഴിയ‍ുന്നത്. എന്നാൽ ഇന്ന് ആധ‍ുനിക ശാസ്ത്രമന‍ുഷ്യൻ പ്രക‍ൃതിയെ വര‍ുതിയിലാക്കി എന്ന് അവകാശപ്പെട‍ുന്ന‍ു. ക‍ൃത്രിമമായി ച‍ൂടിനേയ‍ും തണ‍ുപ്പിനേയ‍ും ഉണ്ടാക്കി പ്രക‍ൃതിയെ ആശ്രയിക്കാതെ ജീവിക്കാമെന്ന് കര‍ുതി. അണകെട്ടി വെള്ളം തട‍‍‍‍ഞ്ഞ‍ു നിറ‍ുത്ത‍ുമ്പോഴ‍ും, അപ്പാർട്ട്മെന്റ‍ുകൾ പണിത‍ുയർത്ത‍ുമ്പോഴ‍ും, വനം വെട്ടി നശിപ്പിക്ക‍ുമ്പോഴ‍ും പരിസ്ഥിതിക്ക് മാറ്റം വരികയാണ്. സ‍ുനാമിയ‍ും വെള്ളപ്പൊക്കവ‍ും മലയിടിച്ചില‍ും കൊട‍ുങ്കാറ്റ‍ും മന‍ുഷ്യൻ അതിജീവിക്കേണ്ടി വര‍ുന്ന‍ു. അവിടെ പ്രക‍ൃതി മന‍ുഷ്യനെ നിഷ്‍കര‍ുണം കീഴടക്ക‍ുന്ന‍ു.

പരിസ്ഥിതിക്ക് വിഘാതമാക‍ുന്ന പ്രവർത്തനങ്ങൾ

പരിസ്ഥിതിക്ക് ഹാനികരമാക‍ുന്ന മന‍ുഷ്യര‍ുടെ പ്രവ‍ർത്തനങ്ങളിൽ നിരവധി ര‍ൂപത്തില‍ുള്ള മലിനീകരമാണ് ആദ്യത്തേത്. പ്രക‍ൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്‍ദ മലിനീകരണം, സമ‍ുദ്ര മലിനീകരണം ത‍ുടങ്ങി അനവധി. ഭ‍ൂമിയ‍ുടെ ആവാസവ്യവസ്ഥയ്ക്ക് പ്രക‍ൃതി ഒര‍ു ക്രമീകരണം ഒര‍ുക്കിയിട്ട‍ുണ്ട്. അതിനെ തകർക്ക‍ുന്ന മലിനീകരണം പ്രക‍ൃതിക്ക് ദോഷമാണ്. പ്ലാസ്റ്റിക്ക് പോലെയ‍ുള്ള ഖരപദാർത്ഥങ്ങൾ വലിച്ചെറിയ‍ുന്നതില‍ൂടെ മണ്ണ് നശിക്ക‍ുന്ന‍ു., ഇതിൽ കാലൻ പ്ലാസ്റ്റിക്ക് തന്നെ. വൻ വ്യവസായ ശാലകൾ പ‍ുറത്ത‍ുവിട‍ുന്ന പ‍ുക അന്തരീക്ഷത്തെ മലിനമാക്ക‍ുന്ന‍ു. നമ്മ‍ുടെ സ‍‍ുരക്ഷാ കവചമായ ഓസോൺ പാളിക്ക് വിള്ളല‍ുണ്ടാക്കുന്ന‍ു. അത‍ുമ‍ൂലം ഭ‍ൂമിയിൽ പതിക്ക‍ുന്ന അൽട്രാ വയലറ്റ് രശ്‍മികൾ സസ്യജാലങ്ങളെ നശിപ്പിക്ക‍ുകയ‍ും മനുഷ്യരിൽ പലതരത്തില‍ുള്ള അ‍ർബ‍ുദ രോഗങ്ങൾക്ക് കാരണമാവ‍ുകയ‍ും ചെയ്യ‍ുന്ന‍ു. സമ‍ുദ്രത്തിൽ എണ്ണ കലര‍ുന്നത‍ും ജലാശയങ്ങൾ ച‍‍ുര‍ുങ്ങ‍ുന്നത‍ും പ്രക‍ൃതിക്ക് കോട്ടം വര‍ുത്ത‍ുന്നതാണ്.

മഴപെയ്യാന‍ും വ‍ർഷകാലം സ‍ുഗമമാക്കാന‍ും സഹായിക്ക‍ുന്ന വനമേഘലകളെ ച‍ൂഷണം ചെയ്യ‍ുന്നതും മരങ്ങൾ വെട്ടിമ‍ുറിക്ക‍ുന്നത‍ും മണ്ണിനെ ഇന്റർലോക്കിട്ട് ശ്വാസം മ‍ുട്ടിക്ക‍ുന്നത‍ും എല്ലാം പ്രക‍ൃതി വിര‍ുദ്ധം തന്നെ. ക‍ൃഷിയ‍ുടെ അളവ‍ു ക‍ുറച്ച് വിളവ് ക‍ൂട്ടാൻ മന‍ുഷ്യൻ ഇന്ന് രാസവളങ്ങൾ ഉപയോഗിക്ക‍ുന്ന‍ു. ഇത് മണ്ണിന്റേയ‍ും ജലത്തിന്റേയ‍ും പാരസ്‍പര്യത്തെ തക‍ർക്ക‍ും. ഭ‍ൂഗർഭ സമ്പത്തായ മണ്ണ് , ജലം, ഇര‍ുമ്പ്, കൽക്കരി, സ്വർണ്ണം ത‍ുടങ്ങിയവ ഖനനം ചെയ്‍തോ ഊറ്റിയോ എട‍ുക്ക‍ുന്നത‍ു കൊണ്ട് ആന്തരിക ഘടനയ്ക്ക് മാറ്റം വരാം.

സമഗ്രവ‍ും സമീക‍ൃതവ‍ുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മന‍ുഷ്യൻ തന്നെ തെറ്റിക്ക‍ുമ്പോൾ ഉണ്ടാക‍ുന്ന വിപത്ത് വളരെ വല‍ുതാണ്. ധനം സമ്പാദിക്കാൻ ഭ‍ൂമിയെ ച‍ൂഷണം ചെയ്യ‍ുമ്പോൾ മാതൃത്വത്തെയാണ് തക‍‍ർക്ക‍ുന്നതെന്ന് നാം ഓർക്കണം.

ഫാത്തിമത്ത് റഫ്‍സീന പർവീൻ എൻ
10 A എം എം എച്ച് എസ് എസ് തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം