എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം/ ത്യാഗം

Schoolwiki സംരംഭത്തിൽ നിന്ന്
ത്യാഗം

ഒരിടത്ത് ഒരു കുഞ്ഞികുരുവി ഉണ്ടായിരുന്നു ചെറുതായതിനാൽ എല്ലാവരും അവളെ പരിഹസിച്ചിരുന്നു. ഒരു കൂടുകെട്ടാൻ സ്ഥലം തിരഞ്ഞു അവൾ നടന്നു മനുഷ്യർ മരങ്ങളെല്ലാം മുറിക്കുന്നത് കൊണ്ട് വിശ്വസിച്ച് ഒരു കൂട് തീർക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഒരു ദിവസം കുരുവി പറന്നുകൊണ്ടിരിക്കുമ്പോൾ ഒരു മരം കണ്ടു അവൾ ആ മരം നന്നായി നിരീക്ഷിച്ചു അപകടം ഇല്ലെന്നു മനസ്സിലാക്കിയ കുരുവി ഇവിടെയാണ് തനിക്ക് കൂടുതീർക്കാൻ പറ്റിയ സ്ഥലം എന്ന് പറഞ്ഞ് കൂട് നിർമ്മിക്കാൻ തുടങ്ങി. മൂന്ന് ദിവസം കൊണ്ട് അവൾ നല്ലൊരു കൂട് തീർത്തു. ആ കൂട്ടിൽ അവൾ മൂന്ന് മുട്ടകൾ ഇട്ടു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ മുട്ടകൾ വിരിഞ്ഞു കുഞ്ഞുകുരുവികൾ ഉണ്ടായി. ഒരു ദിവസം കുഞ്ഞുങ്ങൾക്ക് ആഹാരം തേടി പോകുന്നവഴിൽ മുട്ടയിടാൻ കൂടില്ലാതെ അലയുന്ന ഒരു കിളിയെ കണ്ടു. തന്റെ അവസ്‌ഥയാണ്‌ കുഞ്ഞുകുരുവിക്ക് ഓർമ്മ വന്നത് . ആ കിളിയോട് അമ്മക്കുരുവി പറഞ്ഞു നീ സങ്കടപ്പെടേണ്ട നിനക്ക് മുട്ടയിടാൻ എന്റെ കൂട് ഞാൻ ഒഴിഞ്ഞു തരാം ഞാൻ ആ മരത്തിന്റെ മറ്റൊരു ചില്ലയിൽ വേറൊരു കൂട് തീർക്കാം" എന്നു പറഞ്ഞു ആ കിളിയെ തന്റെ കൂട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ജുനൈസ്
5 a എം. എം. യു. പി. എസ്. പുതുപ്പരിയാരം
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ