എം.എച്ച്എസ്. പുതുനഗരം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 .കൊറോണ എന്നത് ലാറ്റിൻ പദമാണ്. അതിനർത്ഥം. നമ്മുടെ നാടിനെ വിഷമത്തിലാക്കി ഈ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുകയാണ്.ഈ വൈറസിന് മറുമരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. പക്ഷേ ഇതിനെ ചെറുക്കാൻ ചില വാക്സിനുകൾ ഉണ്ട്.എന്നിരുന്നാലും 60 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിനു താഴെയുള്ളവർക്കും രോഗികൾക്കും ഇത് കാര്യമായി ബാധിക്കും. രോഗപ്രതിരോധശേഷിയുള്ളവർ ഇതിനെ അതിജീവിക്കും. വളരെ പെട്ടെന്നാണ് ഈ വൈറസ്സിൻ്റെ വ്യാപനം.ഇത് സാധാരണയായി മൃഗങ്ങൾക്ക് വരുന്ന ഒരു പകർച്ച വ്യാധിയാണ്.അത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് സമ്പർക്കം മൂലവും പിടിപെടും. ചൈനയിലെ വുഹാനാണ് ഇതിൻ്റെ പ്രഭവകേന്ദ്രം. അവിടെ നിന്നും അമേരിക്ക, ജർമ്മനി, ഇറ്റലി, സ്പെയിൻ, ഇന്ത്യ തുടങ്ങിയ മിക്കവാറും രാജ്യങ്ങളിലേക്കും ഇത് പകർന്നു.വൻകിട രാഷ്ട്രങ്ങൾക്കു പോലും ഇതിനെ ചെറുക്കാൻ കഴിയുന്നില്ല. ഇതിനകം ഒരു ലക്ഷത്തിലധികം മനുഷ്യർ മരിച്ചു കഴിഞ്ഞു.ഇന്ത്യയിൽ ലോക് ഡൗൺ നേരത്തേ തന്നെ പ്രഖ്യാപിച്ചതുകൊണ്ട് ഇതിൻ്റെ വ്യാപനം കുറേയൊക്കെ തടയാൻ കഴിഞ്ഞു .എങ്കിലും മഹാരാഷ്ട ,തമിഴ്നാട് തുടങ്ങിയ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ ഇതിനെ നിയന്ത്രിക്കാൻ പ്രയാസമാണ്. കേരളം ഇതിനെ അതിജീവിക്കാൻ ലോകത്തിനു തന്നെ ഇന്ന് മാതൃകയാണ്.ഇതിനെ ചെറുക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ. സാമൂഹിക അകലം പാലിക്കുക.കൂടാതെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തു പോകേണ്ടി വരുമ്പോൾ മാസ്ക് ധരിക്കുക. വീട്ടിൽ തിരിച്ചെത്തിയാൽ കൈകൾ സാനിറ്റൈസ് ചെയ്യുക. ലോകാരോഗ്യ സംഘടന ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മുടെ കൊച്ചുകേരളത്തിൽ ഈ മഹാമാരിക്കെതിരെ നടത്തുന്ന പ്രവർത്തനം ലോകമെമ്പാടും മാതൃകയാവുകയാണ്. നമ്മുടെ ആരോഗ്യമേഖലയിലെ പ്രവർത്തകരേയും പോലീസിനെയും ഈ അവസരത്തിൽ അഭിനന്ദിക്കാതിരിക്കാൻ വയ്യ .രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രമേൽ വീഥികൾ വിജനമാകുന്നത് ഇതാദ്യമായാണ്.അതുകൊണ്ടുതന്നെ പരിസര മലിനീകരണം ,വായു മലിനീകരണം എന്നിവ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 'നമുക്ക് നേരിടാം ഈ മഹാമാരിയെ വീട്ടിലിരിക്കാം വ്യാപനം തടയാം'

അർഷദ് .എസ്
6 F എം.എച്ച്എസ്. പുതുനഗരം
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം