എം.എസ്.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കഴിഞ്ഞ കുറേ നാളുകളായി ലോകമെമ്പാടും നേരിടുന്ന ഒരു വിപത്താണ് കൊറോണ എന്ന മഹാമാരി. ചൈനയിലെ വുഹാൻ പട്ടണത്തിലാണ് ആദ്യമായി ഈ രോഗം പിടിപെട്ടത്. ഈ രോഗം പിടിപെട്ടപ്പോൾ നാം അതിനെ വളരെ നിസ്സാരമായി കണ്ടു താമസിയാതെ ആ രോഗം പടർന്നു പിടിച്ച നമ്മുടെ അരികിലെത്തി. അപ്പോഴാണ് ആ രോഗത്തിന്റെ ഭീകരത നാം മനസ്സിലാക്കിയത് അതിവേഗം പടർന്നു പിടിച്ച ഈ വൈറസിനെ തടയാൻ പൊതു ജനസമ്പർക്കം ഒഴിവാക്കുകയാണ് ഉചിതം ഇതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇന്ത്യയൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഈ ലോക്ക് ഡൗൺ മൂലം നമ്മൾ പോലും വിചാരിക്കാത്ത പല മാറ്റങ്ങളും വന്നു മനുഷ്യൻ കുടുംബ ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാൻ തുടങ്ങി, ഫാസ്റ്റ്ഫുഡ് പോലുള്ളവ ഒഴിവാക്കി വീടുകളുടെ ഭക്ഷണത്തിൽ ഒതുങ്ങി, ഇതുമൂലം ആരോഗ്യത്തിന് തന്നെ മാറ്റം വന്നു. പുഴയിലേക്ക് മാലിന്യം വലിച്ചെറി വലിച്ചെറിയാ താതുമൂലം മൂലം പുഴകളിലെ വെള്ളം ശുദ്ധമായി, നിരത്തുകളിൽ വാഹനങ്ങളുടെ തിരക്ക് ഇല്ലായ്മയും ഫാക്ടറികളിലെ മലിനമായ വാതകങ്ങൾ ഇല്ലാത്തതു മൂലവും പ്രകൃതിയിൽ മാറ്റം വന്നു തുടങ്ങി മനുഷ്യൻ വീടുകളിൽ ഒതുങ്ങിയപ്പോൾ സ്വാതന്ത്ര്യത്തോടെ പക്ഷികൾ പാറി നടന്നു ലോക്ക് ഡൗൺ കാലത്തെ മികച്ച പ്രവർത്തനം മൂലം കേരള സർക്കാരും ആരോഗ്യ പ്രവർത്തകരും ജീവനക്കാരും പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരും ലോകത്തിനുതന്നെ മാതൃകയായി ഇത് മാത്രം പോരാ " നാമോരോരുത്തരും ഇതിൽ പങ്കാളികളാകണം അതിനുവേണ്ടി നമുക്ക് സാമൂഹ്യ അകലം പാലിക്കുകയും വേണം"



ജാസിം നസീർ
8 C എം എസ് എച്ച്. എസ്. എസ്. റാന്നി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം