എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പൈതഗോറസ് ഗണിത ക്ലബ്  ;  2021 22 അധ്യയനവർഷത്തെ ഗണിത ക്ലബ് 12- 6- 2021 സ്കൂളിൽ രൂപീകരിച്ചു. ഗണിതത്തിൽ താല്പര്യമുള്ള 50 കുട്ടികളെ അംഗങ്ങളാക്കി ഗണിതം എന്ന വിഷയം അനായാസേന കൈകാര്യം ചെയ്യാനും  ഗണിത തോട്   താല്പര്യം വളർത്താനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. സ്കൂളിലെ ഗണിത അധ്യാപകരായ ശ്രീമതി പ്രീതി, അശ്വതി,  ശ്രീ മുരളീധരൻ,  മിനി എന്നീ അധ്യാപകർ ചേർന്ന് ക്ലബ്ബിനുവേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. 10- 7- 2021 പോത്തുകൽ സ്കൂളിലെ ഗണിത അധ്യാപകൻ ശ്രീ ഹരിലാൽ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം നടത്തി. ഒരു മണിക്കൂർ കുട്ടികളെ രസിപ്പിക്കാനും, പഠന ചിന്തകൾ ചിന്തകൾ  വളർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ക്ലബ്ബ് സെക്രട്ടറിയായി നിതിന് ദാസ് എന്ന കുട്ടിയെ തിരഞ്ഞെടുത്തു. ആദ്യ മാസത്തിൽ ജോമട്രിക്കൽ ചാർട്ട് വരയ്ക്കാനുള്ള പ്രവർത്തനം ഓൺലൈനായി നടത്തി. വിജയികളെ കണ്ടെത്തി അവർക്ക് വേണ്ടവിധത്തിലുള്ള സപ്പോർട്ട് നൽകുവാനും കഴിഞ്ഞു. ക്വിസ് മത്സരങ്ങൾ നടത്താൻ സാധിച്ചു.  ദേശീയഗണിതശാസ്ത്ര ദിനത്തിന് ' ഗണിതം നിത്യജീവിതത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. പലപല പരിപാടികളും നമ്മുടെ ഗണിത ക്ലബ്ബിൽ നടത്തി വരുവാൻ സാധിച്ചിട്ടുണ്ട്.