എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

വർഷങ്ങളായി എംഎസ് എൻഎസ്എസ് എച്ച്എസ്എസ്  വിദ്യാരംഗം സജീവമായി പ്രവർത്തിച്ചുവരുന്നു. പ്രസിദ്ധ എഴുത്തുകാരനായ മണമ്പൂർ രാജൻ  ബാബു വിൻറെ നേതൃത്വത്തിൽ കവിത ശില്പശാല സംഘടിപ്പിച്ചു. പ്രാചീന കലകളെ പരിചയപ്പെടുത്തുന്ന ഡോക്യുമെൻററി യുടെ പ്രദർശനവും പ്രൊഫസർ രവീന്ദ്രൻ നയിച്ച ക്ലാസും സംഘടിപ്പിച്ചു.

                     വിദ്യാരംഗം ത്തിൻറെ ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ സ്കൂൾ തല ഉദ്ഘാടനം ജൂൺ 19 നടന്നു. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ കെ ജി ഹരികൃഷ്ണൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്.  വിദ്യാരംഗം ത്തിൻറെ സ്കൂൾതല മത്സരങ്ങൾ കഥാരചന, കവിതാരചന, ചിത്രരചന, ഏകാഭിനയം, പുസ്തകാസ്വാദനം തുടങ്ങിയ വിവിധ ഇനങ്ങളിലായി നടത്തി വിജയികളെ കണ്ടെത്തി.

             നിലമ്പൂർ വിദ്യാരംഗം ഓൺലൈനായി നടത്തിയ മുനിസിപ്പാലിറ്റി തല മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ വിജയികളായി. വിദ്യാരംഗം സബ്ജില്ലാ തല മത്സരത്തിൽ ഏകാഭിനയ ത്തിന് നാദിയ മോൻ എന്ന വിദ്യാർഥിനി അർഹയായി. 17- 8- 21ന് നടന്ന   വിദ്യാരംഗം ത്തിൻറെ നിലമ്പൂർ സബ്ജില്ലാ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കഥാരചന, കവിതാരചന ശിൽപ്പശാലയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.