എം.എസ്.നാസർ

Schoolwiki സംരംഭത്തിൽ നിന്ന്
MS Nasar

2003 ൽ കരിമ്പ ജി.യു.പി സ്കൂൾ പി.ടി.എ. പ്രസിന്റായിരുന്ന രാമകൃഷ്ണൻ നായറുടെ ശേഷമാണ് ആദ്യമായി പ്രസിഡന്റായത് പിന്നീട് രണ്ട് മൂന്ന് ടേം കഴിഞ്ഞ് 2007 ൽ ഒരു തവണ കൂടി പ്രസിഡൻറായും വൈസ് പ്രസിഡണ്ടായും പത്തുവർഷത്തോളം തുർന്നു. സ്കൂൾ പഠനകാലത്ത് കരിമ്പ യു.പി യിലും ഹൈസ്കൂളിലും സ്പോട്സ് രംഗത്ത് ഉണ്ടായിരുന്നെങ്കിലും ജില്ലാതലംവരെ മാത്രമാണ് എത്താൻ കഴിഞ്ഞത് പിന്നിട് ഉന്നത നേട്ടങ്ങളുടെസ്ഥാനത്ത് സാന്നിദ്ധ്യമറിയിക്കാൻ കഴിഞ്ഞത് 1989-90 വർഷത്തിൽ പ്രീ ഡിഗ്രിക്ക് എം.ഇ.എസ് കല്ലടി കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിലാണ് . ആ കാലഘട്ടം സ്പോർട്സ് രംഗത്തെ ഒരു സുപ്രധാന കാലഘട്ടമായിരുന്നു .1990ൽ ആലുവയിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ 400 മീറ്ററിൽ ഗോൾഡ്മെഡലും 800മീറ്ററിൽ വെള്ളിമെഡലും കരസ്ഥമാക്കി ആ വർഷം തമിഴ് നാട് നാഗർകോവിൽ വച്ച് നടന്ന നാഷണൽ ജൂനിയർ അത് ലറ്റിക്സ്മീറ്റിൽ കേരളത്തിനു വേണ്ടി അഞ്ജു ബോബി ജോർജിനൊപ്പം ജയ്സി അണിഞ്ഞു മെച്ചപ്പെ‌ട്ട പ്രകടനം കഴ്ചവെച്ചു. ഇന്ത്യൻ യൂണിവേഴ് സിറ്റി മീറ്റിലും ഇന്ത്യൻ ജൂനിയർ മീറ്റിലും കേരളത്തെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സാധിച്ചവ്യക്തിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രോസ്കൺട്രി വിന്നിംഗ് ടീം മെമ്പറായിരുന്നു.കണ്ണൂരിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി മീറ്റിൽ 1994 ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു ആ വർഷം കോട്ടയത്ത് നടന്ന ഇന്ത്യൻ യൂണിവേഴ്സിറ്റി മീറ്റിന് 400 മീറ്ററിലും 400 മീറ്റർ റിലേയിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ചൂ ഇന്ത്യൻ യൂണിവേഴ്സിറ്റി മീറ്റിൽപങ്കെടുക്കുകയും ആ വർഷം ചരിത്രത്തിൽ തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഖിലേന്ത്യാ കിരീടം നേടുകയും ചെയ്തപ്പോൾ ടീമിലെ മെമ്പർ ആയിരുന്നു. ആ കാലഘട്ടത്തിൽ, ഒളിമ്പ്യൻമാരായ അഞ്ചു ബോബി ജോർജ് അതുപോലെ .... ജി ജോ ഡേവിഡ് തൊട്ടാൽ. ആളുകൾ കാലഘട്ടത്തിലെ ..ഒളിമ്പ്യൻ രാമചന്ദ്രൻ മുൾപ്പെടെയുള്ള സമകാലികരായിരുന്നു രാഷ്ട്രീയപ്രവർത്തനം ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കഴിഞ്ഞ പത്തിരുപത് വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്നു. മലബാർ സിമൻറ്സ് ലിമിറ്റഡ് വാളയാറിൽ ഫാക്ടറി മാർക്കറ്റിംഗ് ഡിപ്പാർട്ട്മെൻറ് ജീവനക്കാരനായി കഴിഞ്ഞ 25 വർഷമായി ജോലിയിൽ തുടരുന്നു.

"https://schoolwiki.in/index.php?title=എം.എസ്.നാസർ&oldid=1451509" എന്ന താളിൽനിന്ന് ശേഖരിച്ചത്