എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/കൊറോണ.... പ്രതിരോധവും അതിജീവനവും!!

Schoolwiki സംരംഭത്തിൽ നിന്ന്
  • [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/കൊറോണ.... പ്രതിരോധവും അതിജീവനവും!!/കൊറോണ.... പ്രതിരോധവും അതിജീവനവും!! | കൊറോണ.... പ്രതിരോധവും അതിജീവനവും!!]]
കൊറോണ.... പ്രതിരോധവും അതിജീവനവും
              കിരീടം എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ കൊറോണ വൈറസിന്റെ പിടിയിലാണ് ഇന്നു ലോകം. ലോകരാജ്യങ്ങളിൽ ഭൂരിഭാഗവും ഈ മഹാമാരിയുടെ താണ്ഡവത്തിന് ഇരകളായി തീർന്നിരിക്കുന്നു. 2019 ഡിസംബർ 31 ന് ചൈനയിലെ വുഹാൻ മത്സ്യ ചന്തയിലാണ് ഈ അഞ്ജാത രോഗം കണ്ടെത്തുന്നത്. കോവിഡ് 19 എന്നതിന്റെ പൂർണ്ണരൂപമാണ് കൊറോണ വൈറസ് ഡിസീസസ്. യു.എസ് എ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം വളരെ കൂടുതലാണ്. മരണനിരക്ക് അനുനിമിഷം തോറും ഉയരുകയാണ്. കോവിഡ് - 19 ആഗോളതലത്തിൽ ഒരു വലിയ മഹാമാരിയായി മാറി കഴിഞ്ഞു. കൊറോണ കാലത്ത് ലോക രാജ്യങ്ങളുടെ അവസ്ഥ വളരെ ദുർഘടത്തിലാണ് '
               ലോകജനസംഖ്യയിൽ  രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ സ്ഥിതി വളരെ ദയനീയമാണ് രാജ്യത്തിന്റെ സാമൂഹികവും, സാമ്പത്തികവുമായ സമസ്ത മേഖലകളിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഈ വൈറസിന് സാധിച്ചു.     ആധുനീകതയിലും ശാസ്ത്ര പുരോഗതിയിലും മുൻപന്തിയിലുള്ള വികസിത രാജ്യങ്ങൾക്ക് പോലും പിടിച്ചുകെട്ടാനാവാത്ത ഈ വിപത്തിനെ അതീവ ജാഗ്രതയൊടെയും കരുതലോടെയുമാണ് രാജ്യം നേരിടുന്നത് .കോവിഡ് 19 നേരിടാൻ കർശന നിർദ്ദേശങ്ങളാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള'ത്. ജനതാ കർഫ്യുവിന് തൊട്ടുപിന്നാലെ ലോക് ഡൗൺ നിലവിൽ വന്നു.പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം മാർച്ച് 22 ന് രാജ്യത്ത് ജനതാ കർഫ്യൂ ആചരിച്ചു.മാർച്ച് 24ന് അർദ്ധരാത്രി മുതൽ രാജ്യത്ത് 3 ആഴ്ചത്തെ ലോക് ഡൗൺപ്രഖ്യാപിച്ചു.
         ഇന്ന് രാജ്യംവലിയൊരു ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കൊറോണ പ്രതിരോധം രാജ്യം ഒറ്റക്കെട്ടായി ഈ വൈറസിനെ തുടച്ചു നീക്കാനുള്ള പോരാട്ടത്തിലാണ് ' Break the chain എന്ന ക്യാംപെയിനിലൂടെ ഇതിനെ നേരിടാൻ ഒരുങ്ങുകയാണ് രാജ്യം. സാമൂഹിക അകലം പാലിച്ചും, സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കിയും', സാനി റ്റെസർ ഉപയോഗിച്ചും, പൊതുപരിപാടികൾ, ആൾക്കൂട്ടങ്ങൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കിയും നമുക്ക് രോഗവ്യാപനം കുറക്കാം.ഇത്തരം പ്രവർത്തനങ്ങളിലൂടെ മാത്രമേ കോ വിഡ് - 19യിൽ നിന്ന് അതിജീവിക്കാൻ നമുക്ക് സാധിക്കുകയുള്ളു. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് കോവിഡ് സ്ഥിതികരിച്ചത്. ഹരിയാന, കർണ്ണാടക, രാജസ്ഥാൻ, തമിഴ്നാട്, തെലുങ്കാന, ഉത്തരാഖണ്ഡ്, കാശ്മീർ, ഡൽഹി, യു.പി, തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
           കോവിഡ് ലോകത്തെ പിടിച്ചുലക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് നൂറു നാളുകൾ തികയുകയാണ് (2020 ഏപ്രിൽ 9 വ്യാഴം) ഇന്നത്തെ കണക്കനുസരിച്ച് ലോകത്താകെ മരണനിരക്ക് 87, 291 ആണ്. രോഗബാധിതർ 1485535, രോഗമുക്തരായവർ 318876 ആണ്. ഈ അവസരത്തിൽ കടപ്പെട്ടിരിക്കുന്നത് ആരോഗ്യ മേഖലയോടാണ്. ലോകത്തെ ഈ മഹാമാരിയിൽ നിന്നു രക്ഷിക്കാൻ ദിനരാത്രങ്ങളായി അവർ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യത്തിന്റെ കാവൽക്കാരായ അവരെ നന്ദിയോടെ നമുക്ക് സ്മരിക്കാം. വസൂരിയേയും പ്ലേഗിനേയും തുടച്ചു നീക്കിയ ഇന്ത്യക്ക് കോവിഡിനേയും പ്രതിരോധിക്കാമെന്നുള്ള ശുഭപ്രതീക്ഷയോടെ നീങ്ങുകയാണ് നമ്മുടെ രാജ്യം.
       കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുന്നുണ്ട്. ആരോഗ്യ മേഖലയ്ക്കു 15 കോടി രുപയുടെ സഹായം അനുവദിച്ചു. മാർച്ച് 26ന് കൊറോണയെ നേരിടാൻ കേന്ദ്ര സർക്കാർ 1.7 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. സമീപകാലത്ത് നമ്മൾ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഗുരുതര പ്രതിസന്ധിക്ക് മുന്നിലാണ് ഇന്നു ലോകം. ക്വാറന്റിൻ അടക്കമുള്ള ഫലപ്രദമായ മാർഗ്ഗങ്ങളിലൂടെ മുന്നോട്ടു പോവുകയാണ് രാജ്യം.കോവിഡിനെ കീഴക്കാനുള്ള ഔഷധം തേടി ശാസ്ത്രലോകം ഉറക്കമൊഴിയുകയാണ്.
        കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമൊട്ടാകെ കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്.ഈ സന്ദർഭത്തിൽ ഏറ്റവും നന്ദിയോടെ സ്മരിക്കേണ്ട പേരാണ് ഹംഗേറിയൻ ഡോക്ടറായ ഇഗ്നാസ് ഫിലിപ്പ് സെമ്മൻ വെയ്സിന്റേത്. അണുനാശിനികളെക്കുറിച്ച് ആരും കാര്യമായി ചിന്തിക്കാതിരുന്ന ഒരു കാലത്താണ് സെമ്മൽ വെയ്സ് അവ എത്രമാത്രം അത്യാവശ്യമാണെന്ന് ജനത്തെ ഓർമ്മിപ്പിച്ചത് അന്ന് ലോകം അദേഹത്തെ അവഗണിച്ചെങ്കിലും പിന്നീട് അദ്ദേഹത്തെ കൈ കഴുകലിന്റെ പിതാവ് എന്ന ബഹുമതി നൽകി ആദരിച്ചു.കൈ കഴുകലിലൂടെ രോഗാണുവിനെ പ്രതിരോധിക്കാം എന്നു തെളിയിച്ച മഹാഭിഷഗ്വരൻ ആണ് ഇഗ്നാസ് സെമ്മൽ വെയ്സ്.
                               കൊറോണ ഒരു ചെറിയ വൈറസല്ല. അതീവ ജാഗ്രതയോടെയും കരുതലോടെയും നമുക്ക് ഇതിനെ അതിജീവിക്കാം...
അഭിരാമി അനാമിക.എ
4A എം. എ. എം. എൽ. പി. സക്കൂൾ. പാണാവള്ളി.
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം