എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2021പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021

പ്രവേശനോത്സവം

2021 ജൂൺ 1 നു പ്രവേശനോൽസവം ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 360 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യ ഗവൺമെന്റിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാമത് എത്തിയ വി കൺസോൾ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തിയ ടെക്ജെൻഷിയ കമ്പനിയുടെ സി.ഇ.ഓ യുമായ ശ്രീ. ജോയ് സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു. അവാർഡിന് അർഹമായ വി കൺസോൾ ആപ്പിലാണ് പ്രവേശനോത്സവം നടത്തിയത്. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ,മാനേജർ സി.ഗ്രെസി ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. പ്രവേശനോത്സവ പരിപാടികളുടെ വീഡിയോ ഇവിടെ കാണാം പ്രോമോ വീഡിയോ-https://www.youtube.com/watch?v=kzcj7_-r7-E
പ്രവേശനോത്സവ പരിപാടികൾ-https://www.youtube.com/watch?v=h0O4nfZ0A_o
https://www.youtube.com/watch?v=dZELFPr3aWU

പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സെമിനാർ, പോസ്റ്റർ മേക്കിങ് , ചിത്രരചന, ക്വിസ് എന്നിവ ഓൺലൈൻ ആയി നടത്തപ്പെട്ടു.

വായനാദിനം

ജൂൺ 19 മലയാളം ക്ലബ്ബ് വായനാദിനം ആചരിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഓൺലൈനായി നടത്തപ്പെട്ടു.

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തപ്പെട്ടു.

ലോകജനസംഖ്യാദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകജനസംഖ്യാദിനം നടത്തപ്പെട്ടു.

പൈ ദിനം

മാത്‍സ് ക്ലബിന്റെ നേതൃത്വത്തിൽ പൈ ദിനം ആചരിച്ചു

ഹിരോഷിമ-നാഗസാക്കി ദിനം

ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം നടന്നു.

സ്വാതന്ത്ര്യദിനാഘോഷം

സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശം, ക്വിസ്, ദേശഭക്തിഗാന മത്‌സരം എന്നിവ നടത്തപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്‌കൂളിൽ ഹെഡ്മിസ്ട്രസ് സി.ജോസ്‌ന ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. കൂടാതെ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും, അത് ദീപങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

ഓസോൺ ദിനം

ഓസോൺദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ബോധവത്ക്കരണ വീഡിയോ തയ്യാറാക്കൽ, ക്വിസ് (ഗൂഗിൾ ഫോം) വഴി നടത്തപ്പെട്ടു.

ഗാന്ധിജയന്തി ആഘോഷം

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും, സ്കൂൾതല ക്‌ളീനിംഗും നടത്തപ്പെട്ടു.

ലീഗൽ അവെയർനസ്സ് ക്ലാസ്

ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു ലീഗൽ അവയർനെസ് ക്ലാസ് നടത്തപ്പെട്ടു. ആലപ്പുഴ സബ്ജഡ്ജ് ശ്രീമതി . ജലജറാണി ക്ളാസിന് നേതൃത്വം നൽകി.

ജനറൽ പി.റ്റി.എ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോ ക്ലാസിൽ നിന്നും ഓരോ പ്രതിനിധികളെ വീതം തിരഞ്ഞെടുത്തത് പി.റ്റി.എ ജനറൽ ബോഡി യോഗം സംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ ശ്രീ. ജയൻ തോമസ് പി.റ്റി.എ പ്രസിഡന്റ് ആയും, ശ്രീമതി. സുമി റോബിൻ എം.പി.റ്റി.എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. മുൻ പി. റ്റി. എ പ്രസിഡന്റ് ശ്രീ. പ്രദീപ് കുമാർ, മുൻ എം. പി. റ്റി. എ പ്രസിഡന്റ് ശ്രീമതി. സുജ അനിൽ എന്നിവരെ ആദരിച്ചു.


കേരളപ്പിറവിദിനാഘോഷം

ഇത്തവണത്തെ കേരളപ്പിറവിദിനാഘോഷത്തിൽ തന്നെ കുട്ടികൾക്കുള്ള പ്രവേശനോത്സവം നടത്തപ്പെട്ടു. സ്‌കൂൾ ചാനലിലൂടെ പ്രേവേശനോത്സവ പരിപാടികൾ അതാത് ക്ലാസ്‌റൂമിൽ ഇരുന്നു തന്നെ പരിപാടികൾ ആസ്വദിച്ചു.

മെറിറ്റ് അവാർഡ്

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ ആലപ്പുഴ എം.എൽ.എ ശ്രീ. ചിത്തരഞ്ജൻ മുഖ്യാതിഥി ആയിരുന്നു. ആലപ്പുഴ ഡി.ഇ.ഒ ശ്രീമതി. റാണി ടീച്ചർ ചടങ്ങിൽ സന്നിഹിതയായിരുന്നു.

ഇന്ത്യൻ ഭരണഘടനാദിനം

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനാദിനം ആചരിച്ചു. കുട്ടികൾക്കായി ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു ക്ലാസും നൽകി.

ക്രിസ്മസ് ആഘോഷം

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ക്രിസ്മസ്ദിനാചരണം നടത്തപ്പെട്ടു.

സ്കൂൾ വാർഷികം

സ്കൂൾ വാർഷികവും, രക്ഷകർത്തൃ ദിനവും, അധ്യാപികയായ സിസ്റ്റർ ലൌറയുടെ വിരമിക്കൽ ചടങ്ങും ഫെബ്രുവരി മാസത്തിൽ നടത്തപ്പെട്ടു. കൊച്ചി രൂപത വികാരി ജനറൽ വെരി. റവ. ഫാ. ഷൈജു പരിയാത്തുശ്ശേരി മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

നാടൻ കലകളുടെ ചുവർ ചിത്രങ്ങൾ

കലാകാരനും എട്ടാം ക്ലാസ് വിദ്യാർഥിനിയായ അനുപമായുടെ രക്ഷകർത്താവുമായ ശ്രീ. ബിജു വിജയൻ സ്കൂൾ ഭിത്തികളിൽ നാടൻ കലാരൂപങ്ങൾ വരച്ച് മനോഹരമാക്കി. അദ്ദേഹത്തെ സ്കൂൾ വർഷികാഘോഷ ചടങ്ങിൽ വച്ച് ആദരിക്കുകയും ചെയ്തു.

പൂർവ്വ വിദ്യാർഥികളായ കയികതാരങ്ങളെ ആദരിക്കൽ

സ്കൂളിലെ പൂർവ്വ വിദ്യാർഥികളും ഇസ്താംബുൾ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച സ്കൂളിന്റെ അഭിമാന പൂർവ്വ വിദ്യാർഥികളായ ശ്രീ. അഭിജിത്തിനെയും, സിയ മെറ്റിൽഡ ബിജുവിനെയും സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വച്ച് ആദരിച്ചു.

വനിതാദിനം

മാർച്ച് 8 വനിതാദിനം സ്കൂളിൽ വളരെ വിപുലമായി നടത്തപ്പെട്ടു. സ്കൂളിലെ എല്ലാ കുട്ടികളുടെയും അമ്മമാർക്കായി വനിതാദിനത്തിൽ ഒരു ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു.