എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്.

ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മുളങ്കാടുകളാലും, തേക്കിൻ കൂട്ടങ്ങളാലും, നെൽ വയലുകളാലും നിറഞ്ഞുനിന്ന ഈ പ്രദേശത്ത് ഏറ്റവും പാവപ്പെട്ട നിഷ്കളങ്കരായ കൃഷിക്കാരായിരുന്നു താമസിച്ചിരുന്നത്. യാത്ര ചെയ്യാൻ നല്ല വഴികളോ ബസ് സൗകര്യങ്ങളോ,നല്ല ആശുപത്രികളോvഒന്നും തന്നെയില്ലായിരുന്ന ഒരു കാലഘട്ടം. കുട്ടികൾ നടന്നാണ് സ്കൂളിൽ വന്നിരുന്നത്. അന്ന് ഇന്നത്തെ പോലെ നല്ല ബാഗുകളോ, കുടകളോ,ധരിക്കാൻ നല്ല വസ്ത്രങ്ങളോ  ഒന്നും തന്നെ ഇല്ലായിരുന്നു.ഇന്ന് ടാറിട്ട റോഡുകളും കാൽനടയായി സ്കൂളിലേക്ക് വന്നിരുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളും കിട്ടിക്കൊണ്ടിരിക്കുന്നു. അന്നത്തെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പഠനരീതികളിൽ തന്നെ വലിയമാറ്റം ഇന്നു വന്നിരിക്കുന്നു.ഐ.ടി മേഖലയെ പഠന പ്രവർത്തനങ്ങളുമായി ഉൾപ്പെടുത്തിയിട്ടുള്ള പഠന രീതിയാണ് ഇന്ന് നിലവിലുള്ളത്. കലാകായിക രംഗങ്ങളിൽ വർഷംതോറും മികച്ച നേട്ടങ്ങൾ ആണ് വിദ്യാലയം കൈവരിച്ചുകൊണ്ടിരിക്കുന്നത്.

2009 ൽ എം എം എം എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ ശ്രീ മുണ്ടബ്ര ഉസ്മാൻ അവർകൾ ഈ സ്കൂളിലെ മാനേജരായി ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. പ്രധാനാധ്യാപകനായി ശ്രീ. മത്തായി സാറിന് ശേഷം ശ്രീമതി. രമ ടീച്ചർ, ശ്രീ. കബീർ സാർ,ശ്രീ. ജോയി സാർ, ശ്രീമതി. ലളിത ടീച്ചർ, ശ്രീ ജോസ് സാർ,എന്നിവരും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീ. പ്രജീഷ് സാർ പ്രധാനാധ്യാപകനായി തുടരുന്നു…

1984 ഉണ്ടായിരുന്ന അധ്യാപകരുടെ എണ്ണത്തിലും കുട്ടികളുടെ എണ്ണത്തിലും വൻ വർദ്ധനവ് തന്നെ ഉണ്ടായിട്ടുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും അനേകം പ്രതിഭകളെ വാർത്തെടുക്കുന്നതിനും നാടിനും സമൂഹത്തിനും വേണ്ടപ്പെട്ടവരായി തീർക്കുന്നതിനും   ഈ വിദ്യാലയം പ്രധാന പങ്കുവഹിക്കുന്നു.