എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

മാസത്തിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ


• മാസ്ക് നിർമ്മാണം

  വിവിധ സർക്കാർ ഓഫീസിലേക്ക് നിൽക്കുന്നതിനായി ഓരോ കുട്ടികളും 50മാസ്ക് വീതം നിർമിച്ച് സ്കൗട്ട് & ഗൈഡ് ജില്ല അസോസിയേഷന് കൈമാറി


• പ്ലാസ്റ്റിക് ടൈസ് ടർണെഴ്സ് project

      പ്ലാസ്റ്റിക് വിമുക്ത സമൂഹം എന്നാ പദ്ധതിയുടെ ഭാഗമായി നടന്നു വന്നിരുന്ന പ്രവർത്തനങ്ങളിൽ നവംബർ മാസത്തിൽ face book വഴി അവബോധ പ്രയാരണം നടത്തി.ഡിസംബർ മാസത്തിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണം നടത്തി


• കോവിഡ്- 19 ബേസിക് കോഴ്സ്

   കേന്ദ്രഗവണ്മെന്റിന്റെ സംരംഭമായ IGot നടത്തിയ ബേസിക് കോവിഡ്-19 (മലയാളം) കോഴ്സിന് കുട്ടികൾ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി


•പച്ചക്കറി തോട്ടം

    രാജ്യപുരസ്‌കാർ ടെസ്റ്റിന്റെ ഭാഗമായി കുട്ടികൾ. വീട്ടിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പ് നവംബർ മാസത്തിൽ നടത്തി


• ക്വിസ് മത്സരം (24/11/2021)

   രാജ്യപുരസ്‌ക്കാർ,ദ്വിതീയസോപാൻ കുട്ടികൾക്കായി ജില്ല അസോസിയേഷന്റെ നേതൃത്യത്തിൽ google form ൽ നടന്ന ക്വിസ് മത്സരത്തിൽ 32 കുട്ടികൾ പങ്കെടുത്തു


• രാജ്യപുരസ്‌ക്കാർ പ്രീടെസ്റ്റ്

  ജനുവരി മാസത്തിൽ നടക്കുന്ന രാജ്യപുരസ്‌ക്കാർ സംസ്ഥാന പരീക്ഷയുടെ ഭാഗമായി ഡിസംബർ 13ന് തൊടുപുഴ DHQ -ൽ വച്ച് നടന്ന ലോഗ് വേരിഫിക്കേഷൻ 4കുട്ടികൾ പങ്കെടുത്തു


• പ്രവേശ് കുട്ടികൾ

 യൂണിറ്റിലേക്ക് പുതിയതായി സ്കൗട്ടിൽ നിന്ന് 7 കുട്ടികളും ഗൈസിൽ നിന്നു 10 കുട്ടികളും പ്രവേശ് ആയി അംഗത്വം എടുത്തു