എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയന്നിടില്ല നാം

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നുമീ ആപത്തു അകന്നിടുംവരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പ്കൊണ്ടു കഴുകണം
തുമ്മിടും നേരവും ചുമച്ചിടും നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായി ഒത്തുചേരുന്നതും നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവച്ചിട്ടില്ല നാം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
 

മാളവിക സുരാജ്
10 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കവിത