എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ ഞങ്ങളുടെ സ്കൂൾ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്

പരിശു ഗീവർഗ്ഗീസ് ഡയനേഷ്യസ് നാമത്തിൽ

അവികലാത്മ രസം പകർന്നെപ്പോഴും

പുതുശ്ശേരി മലയുടെ മുടിയിലായി മിന്നും

പരിശുദ്ധ വിദ്യാനികേതമെ വെൽക.

അഞ്ചിലവൻപോടു കൊഞ്ചിയ നാട്ടിൽ

സഞ്ചിത ശാഖി ലതകളിണങ്ങി

തഞ്ചും മമ വിദ്യാലയം എം.ജി.ഡി.നിത്യം

അഞ്ചട്ടെ ആയിരം കുഞ്ഞുങ്ങൾ ഹ്രിത്തിൽ

പരിശുദ്ധ ബാവാ തൻ ഭരണത്തിൽ കീഴിൽ

പുതുമോദമേറ്റമിയലും മഹിതേ

ഗുരുവരശ്രേണിയാൽ പുളകിത ധന്യേ

അരുളുക ശരണം നി ചിരകാലമമ്മേ

അരുളുക ശരണം ..... നീ.. ചിരകാലമമ്മേ

രചന:ശ്രീ.കെ.ആർ.നാരായണൻ‌ നായർ,മീനടം

സംവിധാനം: ശ്രീ.കെ.കെ റാഫേൽ,തൃശ്ശൂർ|