എം.ജി. യു.പി. എസ്. തുമ്പമൺ/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം തന്നെ ശക്തി

സുന്ദരമായൊരു കേരളം
അത്ഭുതമായ ഒരു കേരളം
പ്രളയം വിതച്ച ദുരന്തങ്ങൾ
ഈ മണ്ണിൻ പിന്നാലെ വന്നു നിപ്പയും
നിപ്പ കൊണ്ടുപോയി അനേകം
ജീവനുകൾ ഈ മണ്ണിൽ നിന്നും
രക്തസാക്ഷിയായി ലിനി എന്നൊരു നേഴ്സും
പുറകാലേ വന്നെത്തി
ഉരുൾപൊട്ടലും, ഇടുക്കിയും
വയനാടും അതിൻ കീഴിൽ അലിഞ്ഞു പോയി
എന്നാൽ എല്ലാത്തിനെയും പൊരുതി ജയിച്ചു നമ്മൾ
കേരളീയർ വിജയക്കൊടി പാറിച്ചു നമ്മുടെ കേരളം

നാളുകൾക്കുശേഷം എത്തി
കൊറോണയും ചൈനയിൽ
വുഹാൻ ദേശത്തുനിന്നെത്തിയ
കോവിഡ് 19 നും അനേകം ജീവനുകൾ
എടുത്തിട്ടും മതിയാവാതെ നിന്ന്
വാക്സിൻ ഇല്ല എന്ന ഒരു സത്യവും
പ്രതിരോധം തന്നെ ബുദ്ധിയും
രാജ്യങ്ങൾ ഉറ്റുനോക്കി നിൽക്കും
നിമിഷങ്ങൾ വാക്സിൻ കണ്ടെത്താനായി
പരീക്ഷണങ്ങളുമായി രാജ്യങ്ങൾ

കൈകഴുകാം ജീവൻ രക്ഷിക്കാം
മാസ്ക് ധരിക്കാൻ കീടാണുവിനെ തോൽപ്പിക്കാം
ഒത്തൊരുമിക്കാം പ്രതിരോധിക്കാം
വൈറസിനെതിരെ ശക്തമായി എല്ലാവരും
ഒത്തൊരുമിക്കു വൈറസിനെതിരെ.......

റോസ്‌ബി റ്റി. ജി. പോൾ
7 A എം .ജി .യു .പി . സ്കൂൾ തുമ്പമൺ , പന്തളം പത്തനംതിട്ട
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത