എം.ടി.എൽ.പി.എസ് കുമരംപേരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുമ്പളാപൊയ്ക ചെങ്ങറ മുക്കിൽ തലച്ചിറ റോഡിൻറെ ഇടതുവശത്ത് ഈ സ്കൂൾ സ്ഥിതി ചെയുന്നു. ശ്രീ തോമസിൽ നിന്നും വാങ്ങിയ 50 സെൻറ് സ്ഥലത്ത് വടശ്ശേരിക്കര കർമ്മേൽ ഇടവകയിലെ തൊട്ടുവഴി പ്രാർത്ഥന യോഗക്കാരുടെ ചുമതലയിൽ സൺഡേസ്കൂൾ നടത്തുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. തുടർന്ന് ഇതൊരു പ്രൈമറി ഗേൾസ് സ്കൂൾ ആയിത്തീർന്നു. കൊല്ലവർഷം 1102 ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസ്ക്കളോടെ സ്കൂൾ ആരംഭിച്ചു. 74 കുട്ടികളും 4 അധ്യാപകരും ആദ്യവർഷം ഉണ്ടായിരുന്നു 1103 ഇതൊരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തി. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ടി. ഏലിയാമ്മ ആയിരുന്നു. സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതും പ്രാരംഭ കാലത്ത് സ്കൂൾ ലോക്കൽ മാനേജർ ആയിരുന്ന പരേതനായ തോമസ് ജോസഫ് അവർകളായിരുന്നു. 1969 സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഒരു ഓഫീസ് മുറിയും പണിതു.