എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ചെറുതായി കാണുന്നതൊന്നും ചെറുതല്ല

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുതായി കാണുന്നതൊന്നും ചെറുതല്ല


നമ്മൾ എപ്പോഴും ചെറുതായി കാണുന്നത് വലുതായി കാണാൻ ശ്രമിക്കാറില്ല. എന്നാൽ ചെറുതാണ് ഏറ്റവും വലുത് എന്ന് തെളിയിച്ച പ്ലേഗ്,സ്പാനിഷ് ബ്ലൂ തുടങ്ങിയ കുറെ വ്യക്തികൾ ഇന്നും എവിടെയൊക്കെയോ ഉണ്ട്. അവരുടെ വിശ്രമ വേളകൾ മനസ്സിലാക്കി അവരെ എല്ലാം മറികടക്കണം എന്ന് മനസ്സിലുറപ്പിച്ച്,ലോകമാകെ വാഴാൻ എന്ന അതിമനോഹരമായ അതിമോഹവുമായി ഒരു പുതിയ ശത്രുവായ അതിഥിയും വന്നു. കൊറോണ വൈറസ് എന്ന കോവിഡ് 19. സ്പാനിഷ് ഫ്ലുവിന് ശേഷം ചൈന എന്ന വിപ്ലവ രാജ്യം തന്റെ ജനവാസികൾക്കായി ഭക്ഷണത്തിൻറെ ക്ഷാമം പരിഹരിക്കുന്നതിനായി ഒരു അനുവാദം രാജ്യം തന്റെ ജനങ്ങൾക്കായി ഒരുക്കിക്കൊടുത്തു. അവിടുത്തെ ജനങ്ങൾ അത് ശരിക്കും ഫലപ്രദമാക്കി എന്ന് മാത്രമല്ല, ചെറുത് വലുത് എന്ന വ്യത്യാസമില്ലാതെ അവർ കാട്ടിലെ എല്ലാ മൃഗങ്ങളെയും തിന്നു തുടങ്ങി. ഒരു ഞാഞ്ഞൂലിനെ പോലും അവർ വെറുതെവിട്ടില്ല. ഇന്ന് മനുഷ്യനെ ഒഴിച്ച് എന്തും അവർ തിന്നും. ഓരോ ജന്തുക്കൾക്കും മാർക്കറ്റുകളിൽ ഓരോ വിഭാഗവും നിർമ്മിച്ചു. ചൈനയിലെ മാർക്കറ്റുകളിൽ ഇന്ന് ഏറ്റവും പ്രശസ്ത വുഹൻ മാർക്കറ്റാണ്. വുഹാൻ മാർക്കറ്റിനെ ഈ ലോകത്തിൽ എല്ലാവരും വെറുക്കുന്നു. ഒരാളൊഴികെ ഞാൻ ചെറുതല്ല വലുതാണെന്ന് ഈ ലോകത്തെകാണിച്ചു വിറപ്പിച്ചു നിറുത്തിയിരിക്കുന്ന, തൻറെ ജന്മ മാർക്കറ്റ് എന്ന് ലോകത്തോട് തന്നെ പറയുന്ന ഏക വ്യക്തി - കോവിഡ് 19 . ചൈനയിലെ വുഹാൻ മാർക്കറ്റിൽ ജന്മംകൊണ്ട് ലോകത്തിലെ ആർക്കും കാണാൻ പോലും കഴിയാത്ത പല വഴികളിലൂടെയും അതിർത്തികളിലൂടെ കടന്നു ആ കാണാവസ്തു, ലോകത്തെ തന്നെ തന്റെ കാൽക്കീഴിൽ കൊണ്ടുവന്നു. കുട്ടികൾ, മുതിർന്നവർ, ശിശുകൾ, ധനികർ,ദരിദ്രർ, എന്നിങ്ങനെ വ്യത്യാസമില്ലാതെ ഒരോ ജീവനുകളെയും കൊന്നൊടുക്കി. ഇന്നും കൊന്നുകൊണ്ടിരിക്കുന്നു. ഒരു ഭാഷിണ്യവും കൂടാതെ, ജീവൻ എടുത്തു മതിവരാതെ. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ രാജ്യങ്ങൾ അമേരിക്ക, ഇറ്റലി,ഫ്രാൻസ്,ജർമനി തുടങ്ങിയവയെല്ലാം തന്റെ മുന്നിൽ മുട്ട് കുത്തിച്ചു. കാൽക്കീഴിൽ എല്ലാം വന്നു എന്ന് വിചാരിക്കുനത് തികച്ചും അസംബന്ധമാണ്. അതിനു ഏറ്റവും അനുയോജ്യമായ ഉദാഹരണം 1918 - ൽ അമേരിക്കയിൽ ജന്മം കൊണ്ട് 50 മില്യൺ അതായത് ലോകത്തിലെ തന്നെ മൂന്നിലൊന്ന് വിഭാഗം ജനങ്ങളെ കൊന്നൊടുക്കിയ മഹാവ്യാധി സ്പാനിഷ് ഫ്ലൂ വിനെയും മറികടന്നാണ് ഇന്ന് കൊറോണയുടെ പിടിയിലായിരിക്കുന്ന ലോകം. ഇതുപോലെ കൊറോണയെയും അകറ്റാൻ സാധിക്കും. താൻ ചെറുതല്ല, വലുതാണെന്ന് മനസ്സിലാക്കിയിരുന്ന കൊറോണയോട് എന്റെ പ്രതികരണം, നീ ചെറുതാണ് എന്ന് മനസ്സിലാക്കിയ മനുഷ്യർ ഒത്തൊരുമയോടെ നിന്നാൽഒരു വലിയ തിരിച്ചടി നിനക്കെതിരെ ഉണ്ടാക്കാം. അന്ന് കോവിഡ് 19 എന്ന മഹാവ്യാധിയുടെ അന്ത്യമായിരിക്കാം. കാരണം ജീവന് വിലകൽപ്പിക്കുന്നവരാണ് മനുഷ്യർ. നിന്നെ പോലെ ജീവനെടുക്കുന്നതല്ല.

റെയാൻ ഫാത്തിമ എൈ.
9 G മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം