എം.പി.യു.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/സൗഖ്യദായകൻ

Schoolwiki സംരംഭത്തിൽ നിന്ന്
സൗഖ്യദായകൻ


ദൈവമേ അങ്ങു തൻ
ആശ്വാസദായക
ഈ ലോകവ്യാധിയെ മായിച്ചു കൊള്ളണേ
പണ്ഡിതൻ പാമരൻ
നെട്ടോട്ടമോടുന്നു
പൊട്ടി പുറപ്പെട്ട
വ്യധിയെ നീക്കുവാൻ
പോർവിളി പോലുള്ള
വൈറസു ഹേതുവായ്
നിശ്ചലമാക്കുന്നു
ലോകമെമ്പാടുമേ
ആരവമില്ല കൊട്ടു വിളിയില്ല
ഉല്ലാസയാത്രയോ
ലേശമേ ഇല്ല
കൂട്ടമായ് പട്ടം
പറപ്പിച്ച കുട്ടികൾ
ഒറ്റ ക്ക് വീട്ടിലായ്
ഏകാന്തമായി താ
തോരാത്ത കുശലങ്ങൾ
വിളമ്പിയ കൂട്ടുകാർ
മിണ്ടാട്ടമില്ലാതെ
വീട്ടിൽ തടങ്കലിൽ
കമ്പോളമൊക്കെ അടഞ്ഞു
കിടക്കുന്നു
അങ്ങോട്ടുമിങ്ങോട്ടും
യാത്രാ കഷ്ടം
കണ്ടുമുട്ടുന്നവർ
കണ്ണു മറയ്ക്കുന്നു
മിണ്ടിയാൽ പോലും
അകലത്തിങ്ങനെ
പൊട്ടിക്കരയുന്ന
ലോക ജനതയെ
വൈദ്യൻമാരൊക്കെയും
കൈവെടിഞ്ഞീടുന്നു
വൈദ്യന്മാരേക്കാളും
ശ്രേഷ്ഠമാo വൈദ്യ
സൗഖ്യപ്പെടുത്തണേ
ലോക ജനതയെ

 


ജേഷെലി ഇ ഷിബു
5A എം പി യു പി സ് പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത