എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/അക്ഷരവൃക്ഷം/ഇനിയെന്തിന്?

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയെന്തിന്?

ഇനിയെന്തിനിവിടെയൊരു ജീവിതം മർത്യന്
എല്ലാമൊതുങ്ങിയൊടുങ്ങിടുമ്പോൾ
ഇനിയെന്തിനിവിടെയൊരു കാറ്റിൻ തലോടൽ
ഈ ഇലകളോ താനെ അടർന്നിടുമ്പോൾ
ഇനിയെന്തിനിവിടെയൊരു വേനലിന്റെ ചൂട്
എല്ലാം ഉണങ്ങിക്കരിഞ്ഞിടുമ്പോൾ
ഇനിയെന്തിനിവിടെയൊരു പേമാരി മർത്യന്
പ്രളയമെല്ലാം കൊണ്ട് പോയിടുമ്പോൾ
ഇനിയെന്തിനിവിടെയൊരു കൃഷിഭൂമി മർത്യന്
വയൽ നികത്തി പാർപ്പിടങ്ങൾ വന്നാൽ
ഇനിയെന്തിനിവിടെയൊരു പിഞ്ചുകുഞ്ഞിൻ തേങ്ങൽ
മാതൃഹൃദയമിന്നോ മരവിച്ചിടുമ്പോൾ
ഇനിയെന്തിനിവിടെയൊരു പൂവിൻ നറുമണം
വിഷവായു നമ്മൾ ശ്വസിച്ചിടുമ്പോൾ
ഇനിയെന്തിനിവിടെയൊരു സ്വന്തബന്ധം
നാമതെല്ലാം ത്യജിക്കേണ്ട മർത്ത്യരല്ലേ
എല്ലാം ഒതുക്കി ഒടുക്കിയിടുവാനിത്
വന്നൂ മഹാവിപത്താം കൊറോണ
കാണുമോ നാമിനി ഇങ്ങനൊരു ഭൂമി
കാണുമോ നാം തമ്മിൽ ഒന്നുകൂടി
ദൈവങ്ങൾ പോലും നിശബ്ദരായി നിൽക്കുന്നു
ലോകം മുഴുവൻ ഭീതിയിലായി
ഇനി വേണ്ട ജീവിതം ഇങ്ങനെ
 വേണ്ട ഇനി ഇവിടെ ഒരു ജീവിതവും

ആ൯സി എസ്.കെ
9 A എം.റ്റി.എച്ച്.എസ്സ്, കുണ്ടറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത