എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പോരാട്ടം കോവിഡിനെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം കോവിഡിനെതിരെ .................................................

രാഷ്ട്രങ്ങളെ ഒന്നാകെ പരിഭ്രാന്തിയിലാക്കി കോവിഡ് 19 എന്ന മഹാമാരി എന്ന ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളെ അപഹരിച്ചുകൊണ്ടിരിക്കുന്നു .മുഖാവരണം ജീവിതത്തിൻറെ ഭാഗമായി. രാജകുടുംബത്തിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിലും കയറാൻ കൊറോണ മടിച്ചില്ല.ലോക്ക്‌ ഡൗൺ , സാനിറ്റെസർ എന്ന അപരിചിത പദങ്ങൾ ഏവർക്കും സുപരിചിതമായി.പൊതുഗതാഗതം ഇല്ലാതെ റോഡുകളും പാതയോരങ്ങൾ വിജനമായി.രൂപത്തിൽ സൂക്ഷ്മൻ എങ്കിലും അതിനേക്കാൾ എത്രയോ ഇരട്ടി വലിപ്പമുള്ള ഉള്ള മനുഷ്യനെ ഭീതിയിൽ ആക്കാൻ അതിന് ദിവസങ്ങൾ മതിയായിരുന്നു .വികസിതരാജ്യങ്ങൾ എന്ന് എന്ന് അഭിമാനിക്കുന്ന സ്പെയിനും , അമേരിക്കയും ,ഇറ്റലിയും ഇവർ തന്നെ രോഗബാധിതരുടെ എണ്ണത്തിലും ഉയർന്ന സ്ഥാനങ്ങൾ കയ്യടക്കി.ചൈനയിലെ വുഹാനിൽ നിന്ന് ലോകരാഷ്ട്രങ്ങൾ ലേക്ക് സഞ്ചരിക്കുകയാണ് കൊറോണ വൈറസ് .ശരിയായ ഒരു വാക്സിൻ കണ്ടുപിടിക്കാൻ പ്രയാസപ്പെടുകയാണ് ശാസ്ത്രലോകം.കേംബ്രിഡ്ജ് സർവ്വകലാശാല ഒരു വാക്സിൻ വികസിപ്പിച്ച എങ്കിലും അതിൻറെ ഫലം അറിയാൻ കുറെ നാൾ ആവശ്യമാണ്. ഹൈഡ്രോക്സിക്ലോറിൻ ഈ മേഖലയിൽ ഉപയോഗിക്കും.ലോകത്തെ ഇനി കാത്തിരിക്കുന്നത് ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ആണ് എന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു കഴിഞ്ഞു.ആരോഗ്യ പ്രവർത്തകരുടെ സമർപ്പണം പ്രശംസനീയമാണ്.വീടിനെയും കുടുംബത്തെയും ഉപേക്ഷിച്ച സമൂഹസേവനം ചെയ്യുന്നവരാണവർ.ഇതിനിടയിലും ഒരു സന്തോഷവാർത്ത എന്നത് അന്തരീക്ഷ മലിനീകരണം ഗണ്യമായ രീതിയിൽ കുറഞ്ഞു എന്നതിലാണ് .സർക്കാരുകളുടെ കാര്യക്ഷമമായ തീരുമാനങ്ങളും അഭിനന്ദനാർഹമാണ്. കൊറോണ വൈറസ് എതിരെയുള്ള ഈ പോരാട്ടത്തിൽ നമുക്കും പങ്കു ചേരാം .. ആരോഗ്യ പ്രവർത്തകർക്കും ഭരണാധികാരി ക്കൾക്കുമായി പ്രാർത്ഥിക്കാം ......

ഷെറിൻ ആർ
9 മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം