എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

സെമിനാർ റിപ്പോർട്ട്

                                  അഭിര‌ുചികൾ സൃഷ‌്ടിക്കുന്ന മാധ്യമങ്ങൾ
                                  
               ഉപവിഷയം        : മാധ്യമങ്ങളുടെ ഉൽപ്പത്തി
                                          : മാധ്യമങ്ങളുടെ വിഭാഗങ്ങൾ
                                          :മാധ്യമങ്ങളുടെ ഗ‌ുണവും ദോഷവും
         
            ആമുഖം 
                                                                           
                                                                മാധ്യമങ്ങൾ ചേർന്ന് നിർമ്മിക്കുന്ന ഒര‌ു മാന്ത്രികലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. പിത‌ുതലമുറയുടെ അഭിര‌ുജികൾ   ര‌ൂപപ്പെടുത്ത‌ുന്നതിൽ ഇന്റ്‍‍൪നെറ്റ‌ും സോഷ്യൽ മീഡിയകളുമെല്ലാം വലിയ പങ്ക്‌വഹിക്കുന്നുണ്ട്. എന്നാൽ ഇതിൽ അടിമപ്പെട്ടുപോകാതെ മാധ്യമരംഗത്തെ പുതിയമാറ്റങ്ങളെക്കുറിച്ച‌ും മാറുന്ന ലോകത്തെക്കുറിച്ചുമെല്ലാം വസ്‌ത‌ുനിഷ്ടമായി വിലയിരുത്താൻ പിതുതലമുറക്ക് കഴിയണം. ഇലക്ട്രോണിക് മീഡിയയുടെ വരവോടെ മാധ്യമരംഗത്തുണ്ടായമാറ്റങ്ങൾ ഏറെയാണ്. വിജ്ഞാനത്തിന്റേയും വിനോദത്തിന്റേയും അതിരില്ലാത്ത സാധ്യതകൾ തുറന്നിടുന്ന മാധ്യമമാണ് ടെലിവിഷൻ. വർത്തമാനകാലജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്ന ടെലിവിഷന്റെ ഗുണദോഷങ്ങളെകുറിച്ച് ഇന്ന് ഏറെ ച൪ച്ചചെയ്യപ്പെടുന്നു. അഭിരുജികൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് വിശദമായപ‍‍‍ഠനമാണ് ഈ സെമിനാ൪ ലക്ഷ്യം  വയ്‌ക്കുന്നത്....
മാധ്യമങ്ങളുടെ ഉൽപ്പത്തി   
                           
                                                മാധ്യമങ്ങൾ പലതരമുണ്ട്. ഈ മാധ്യമങ്ങൾ ആശയവിനിമയ രംഗത്ത് ഒരുപാട് സഹായകമാണ്. ടെലിവിഷൻ ,റേഡിയോ ,സിനിമ ,പത്രം മാഗസിൻ , ഇന്റെ൪നെറ്റ‌ുമായി ബന്ധപ്പെട്ട വെബ്സൈറ്റ‌ുകൾ അങ്ങനെ ഇവ പലതരമുണ്ട്. ഇന്ത്യയിൽ  70,000ത്തിലധികം ന്യ‌ൂസിപേപ്പറുകളുമുണ്ട്. 690-ലധികം സാറ്റലൈറ്റ് ചാനലുകൾ ലഭ്യമാണ്. 80-ലധികം ചാനലുകളുണ്ട്. ഇന്ത്യ ഏറ്റവും വലിയ മാധ്യമ വിപണിയുള്ള രാജ്യമാണ്. ഇവിടെ ഓരോന്നിനം പ്രതി 100-ൽ അധികം മില്യൺ കോപ്പിവിറ്റയിക്കുന്ന‌ു. ഇന്ത്യയിൽ ആധ്യ മാധ്യമത്തിന്റെ ഉൽപ്പത്തി 1810 നൂറ്റാണ്ടിലാണ്. പത്രങ്ങൾ 1780 കളിലാണ് അരങ്ങേറിയത്. 
                                               ടെലിവിഷന്റെ കണ്ടുപിടിത്തം 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ്. ഇത്തരം ഉപകരണങ്ങൾ കേൾക്കാനും കാണാനുമുള്ള ആശയവിനിമയം സാധ്യമാക്കി ഫെസിമൈൽ ട്രാൻസിഷൻ സിസ്റ്റം കണ്ടുപിടിച്ചത് അലക്സാണ്ട൪ ബൈൻ ആണ്. 1843, 1846മധ്യയാണ് ഈ കണ്ടുപിടിത്തം. ഇതാണ് ടെലിവിഷനിലേക്കുള്ള പാത തെളിയിച്ചത്.
                                             കമ്പ്യൂട്ട൪ ഒരു തരംഗം സൃഷ്ടിച്ച  കണ്ടുപിടിത്തമാണ് . ഇതുമൂലം ആശയവിനിമയം വളരെ എളുപ്പമാക്കാൻ സാധിച്ചു. ആധ്യ കമ്പ്യൂട്ട൪ ഇനിയാക്ക് (eniac)എന്നറിയപ്പെട്ടു. ഇത് ഒരുപാട് വിവരഗവേഷണത്തിനും സംഭരണത്തിനും ഉപയോഗിച്ചു. ഈ മാധ്യമങ്ങൾ മനുഷ്യന് ആശയവിനിമയത്തിന് ഒരുപാട് ഉപയോഗമായിട്ടുണ്ട്. 

   മാധ്യമങ്ങളുടെ വിഭാഗങ്ങൾ                  

   ദൈനിക് ജശ്രാൻ (Dainik jagran) Hindi
     മലയാളമനോരമ  (Malayalam) 
     ഡെയ്‌ലി താന്തി  (Daily thanthi) Thamil
     സാക്ഷി              (Telungu)  
     ഗുജറാത്ത് ടൈംസ്  (Gujarath tims) Telungu  
               
     ധൈനിക് ബാസ്‌ക്ക൪ (Dainik basker) Hindi
     നമസ്തേ തെലു‍‍ങ്കാന      (Telungu)

   മാധ്യമങ്ങളുടെ ഗുണങ്ങൾ

ലോകവിവരം എത്തിക്കുന്നു

 നാം വിശ്വപൗരന്മാരായി മാറുന്നു

പുതിയ ആശയങ്ങൾ നമ്മളിലേക്കെത്തിക്കുന്നു

നാ൦ വിജ്ഞാനികളാകുന്നു

 നിരക്ഷരരെ സാക്ഷരരാക്കുന്നു
 ലോകത്തെ സൗഹാ൪ദത്തിലേക്ക് നയിക്കുന്നു

വിനോദ൦ പ്രചരിപ്പിക്കുന്നു


മാധ്യമങ്ങളുടെ ദോഷങ്ങൾ

    നമ്മുടെ സമയം നഷ്ടപ്പെടുത്തുന്നു
    കൗമാരപ്രായക്കാരുടെ പഠിത്തവും ഉറക്കവും നഷ്ടപ്പെടുത്തുന്നു.
    നടീ നടൻമാരെ അനുകരിക്കാൻ ശ്രമിക്കുന്നു.
     വീടുകളിൽ അകൽച്ച സൃഷ്ടിക്കുന്നു.
     കുടുംബബന്ധങ്ങൾ ശിതിലമാകുന്നു.
     കണ്ണിന്റെ കാഴ്ചശക്തി കുറക്കുന്നു.
      അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും  പ്രോൽസാഹിപ്പിക്കുന്നു

              ക്രോഡീകരണം  
     2015- 16 അധ്യായന വ൪ഷത്തിലെ ആദ്യത്തെ സെമിനാ൪ അവതരണനാണ് 13.1.2016ന് നടന്നത്. അഭിരുജികൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾ എന്ന വിഷയത്തിൽ ആയിരുന്നു സെമിനാ൪ നടന്നത്. മൂന്ന് ഉപവിഷയങ്ങൾ ഉണ്ടായിരുന്നു. ഉൽപ്പത്തി , മാധ്യമങ്ങളുടെ വിഭാഗങ്ങൾ, ഗുണവും ദോശവും. 5 ഗ്രൂപ്പുകൾ സെമിനാ൪ അവതരിപ്പിക്കാനുണ്ടായിരുന്നു. റിഷാനയുടെ സ്വാഗതപ്രസംഗത്തോടുകൂടി സെമിനാ൪ വേള ആരംഭിച്ച‌ു. ആതിരയും ശബ്‌നയും ആശംസാ പ്രസംഗം നടത്തി. ലുബാബ ആയിരുന്നു മോഡറേറ്റർ. ഒന്നാം ഗ്രൂപ്പിൽ നിന്നും അനഘ അവതരിപ്പിച്ചു. രണ്ടാം ഗ്രൂപ്പിൽ നിന്നും ഹസ്‌ന അവതരിപ്പിച്ചു. നല്ല അവതരണമായിരുന്നു. എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു.നല്ല വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൂന്നാം ഗ്രൂപ്പിൽ നിന്നും കീ൪ത്തന അവതരിപ്പിച്ചു. നല്ല ശബ്ദവും അവതരണവുമായിരുന്നു. നാലാം ഗ്രൂപ്പിൽ നിന്നും ആമിനറിയ അവതരിപ്പിച്ചു. നല്ല അവതരണമായിരുന്നു. എല്ലാം വിവരിച്ചിരുന്നു.

അഞ്ചാം ഗ്രൂപ്പിൽ നിന്നും ഫിനു റിൻസിയായിരുന്നു അവതരിപ്പിച്ചത്. നന്നായി അവതരിപ്പിച്ചു. എല്ലാവിഷയത്തെക്കുറിച്ചും നന്നായി വിഷദീകരിച്ചു. ഞങ്ങളു‍ടെ സെമിനാറിന്റെ അവസാനം ശഹ്ബാനയുടെ നന്ദിയോടുകൂടെ ആയിരുന്നു. ഈ ഒരു സെമിനാ൪ അവതരണത്തിലൂടെ മാധ്യമങ്ങളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.ഈ പാഠഭാഗം മനസ്സിലാക്കാൻ ഈ സെമിനാ൪ കൊണ്ട് ഞങ്ങൾക്ക് സാധിച്ചു.