എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

നര വീണു അമ്മ തൻ തലയിൽ
നുര നീർന്നു അമ്മതൻ മാറിൻ
കവിൾത്തടമൊട്ടി കുഴിത്തടമായ്
കൺപോള ചിമ്മുന്നതറിയാതെയായ്
ഇരുകാലിൽ മെല്ലെ നടക്കുവാനായ്
ഇറയത്ത് ചാരിയ കോലു കാണാം
പണ്ടൊക്കെ എന്നമ്മ കഥ പറയും
പാണ്ടിക്കാർ പിള്ളേരെ കട്ടകഥ
പാടത്ത് കൊയ്ത്തിനു പാട്ടും പാടും
പുന്നെല്ലിടിച്ചമ്മ അവലു തരും
അമ്മതൻ വിരലിലെ തുമ്പിയായി
ആ മനം പോലെ പറന്നു ഞാനും
ആവാത്ത നാളിൽ അമ്മയ്കായി
ആവതെല്ലാം ഞാൻ കരുതി വയ്കും
നരയുള്ള തലയിൽ തലോടി ഞാനും
അമ്മതൻ ഉണ്ണിയായ് ചേർന്നു നിൽക്കും

അപർണ മനോജ്
10 എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത