എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ നിന്റെ കണ്ണിൽ ഞാൻ കണ്ട കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
നിന്റെ കണ്ണിൽ ഞാൻ കണ്ട കാഴ്ച

കാഴ്ചകൾക്കപ്പുറം വിശാലമായ ഉലകിൽ
കാണാൻ കഴിഞ്ഞില്ലല്ലോ നിൻ കണ്ണിന്
കണ്ടനാളിതുവരെ നിൻ കണ്ണു തേടി യതും
എൻകണ്ണ് കാണാൻ കാത്തിരുന്നതും ഒന്നല്ലേ ജ്യേഷ്ഠാ
പിച്ചവെച്ചടിയുരുണ്ടു വീണലറുംമ്പോൾ
വാരിയെടുക്കാനായ് ഇരുളിമ മാത്രം
അത്ഭുതകാഴ്ചകളിലെ അമ്പിളിമാമനെ
കാട്ടിത്തരാനുമായുള്ളതും ഇരുളിമ
തുല്യമാണോ ഈ കണെക്കെന്ന കൊതികാട്ടിടാൻ
തെറ്റു ചെയ്തിടുമ്പോൾ കണ്ണിറുക്കുവാൻ
ആരുമില്ലാരുമില്ലെന്നും മുന്നിലായി
 ഏകാന്തതയുടെ പടികൾ കയറിക്കയറി
ഒരുനാൾ നാം ഒന്നിച്ചുരുണ്ടു വീഴുമെൻ ജ്യേഷ്ഠാ
അന്നു നിൻ കണ്ണിൽ ഞാൻ കാണും
നമുക്കുള്ളേക സമ്പത്ത് ……..
“അമ്മ”…..

 

ദീപിക ശശി
9D എം.കെ എം എച്ചു് .എസ് .എസ് പിറവം,മുവാറ്റുപുഴ, പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത