എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/അക്ഷരവൃക്ഷം/നിങ്ങൾക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നിങ്ങൾക്കായ്
  പ്രിയ സുഹ്രുത്തുക്കളെ , നിങ്ങളെ ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾ.എന്നെ, മനസ്സിലാക്കു .മരവിച്ച ആ ലോകത്തിൽ ഞാൻ ഒറ്റക്കായിരുന്നു. പെട്ടെന്നാണ് ഞാൻ നിങ്ങളുടെ ഈ ലോകത്തേയ്ക്ക്  കടന്ന് വന്നത്.  ലോകകാഴ്‍‍ചകൾ എന്നിൽ  അത്ഭുതം സൃഷ്ടിച്ചു.ആഹ്ളാദത്തിന്റെയും അനന്ദത്തിന്റെയും നാളുകൾ .ലോകം മുഴുവൻ ആസ്വദിച്ച് നടന്നു. പക്ഷെ ഞെട്ടലോടെയാണ് ആ സത്യം ഞാൻ മനസ്സിലാക്കിയത് ‍‍.ഞാൻ കടന്ന് പോയ വഴികൾ  ഇന്ന് ആർത്തലച്ച് കരയുകയാണ്. എന്റെ വരവിലുടെ ഈ ഭൂമി നിശ്ചലമായിരിക്കുന്നു.
        
            ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ ഞാൻ ആറിയാതെ എന്റെ കൈകളാൽ  എടുത്തു. നിസ്സഹായതയോടെ നിങ്ങളെ നോക്കി ,അകന്ന് നിൽക്കാൻ ഞാൻ ഉറക്കെ പറഞ്ഞു.ചെവിക്കൊള്ളാതെ അദ്യം മാറി നിന്നു നിങ്ങൾ. ഓരോ ജീവൻ പോകുമ്പോഴും അലറി നെഞ്ച് തല്ലി ഞാൻ ലോകത്തോട് പറഞ്ഞു "ഞാനാണ് ആ കാെലപാതകി ,സ്വയം നിയന്ത്രിക്കാൻകഴിയാത്ത മാനസികരോഗി . സംരക്ഷിക്കു നിങ്ങളെത്തന്നെ. ഇന്ന് എന്നെ മനസ്സിലാക്കുന്നു ചിലർ. ഒരാശ്വസമാണ്. എന്റേതായ ലോകം എന്നെ   കാത്തിരിക്കുന്നു. തിരികെ പോകണം എനിക്ക്. തിരിച്ചു പോകുവാൻ വർഗ്ഗവർണ്ണ ഭേദമെന്യേ ഒന്നായ നിങ്ങളുടെ സഹായം എനിക്ക് അനിവാര്യമാണ്. എന്റെ മടക്കയാത്രയ്ക്ക് എന്നെസഹായിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് നന്ദി. പൊട്ടിക്കരയുന്ന, പേടി പെടുത്തുന്ന ഒരു കൊലപാതകിയുടെ അപേക്ഷയാണിത്.ഞാൻ നിങ്ങളുടെ പേടി സ്വപ്നമായ കൊറോണ.


കല്ല്യാണി ടി എസ്
9 A എം ജി എം ജി എച്ച് എസ് എസ് നായത്തോട്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ