എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ഇന്നീ കടൽത്തീരത്തു

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നീ കടൽത്തീരത്തു


അനന്തമാം ഈ കടൽത്തീരത്
ഏകയായ് നിൽപ്പൂ ഞാൻ.

മൗനം- വീണുടഞ്ഞോരെൻമനം
കൊതിക്കുന്നു ഒരു- സിന്ദൂരസന്ധ്യക്ക്‌- സാക്ഷിയാകാൻ.

തുടിക്കുന്നു എൻ- നെഞ്ചകം
ഒരന്തി ചോപ്പു കാണാൻ.

ഇളംകാറ്റിന്റെ തേരിലുള്ളൊരാ- കുംകുമച്ചെപ്പ്
മെല്ലെ വീണുടഞ്ഞു- മാനത്തിന് മടിത്തട്ടിൽ.

വേളി കഴിഞ്ഞൊരാ- സുമംഗലി ശിൽപം
പുഞ്ചിരി ചാർത്തി എൻ- മുന്നിൽ നിൽക്കുംപോൽ.
 
മാറിൽ തങ്കതാലി- ചാർത്തി, ചെമ്പട്ടുടുത്തു,
കരങ്ങളിൽ വിളക്കുമായ്- സന്ധ്യാസ്‌ത്രീ നിൽക്കവേ.
 
പുതുപ്രതീക്ഷയോടെ- ഉദിച്ചുയരുന്ന പ്രഭാതം
കാത്തുനിൽക്കുന്നൊരാ- സുമംഗലിപോൽ,
നവോന്മേഷത്തോടെ- ഉദിച്ചുയരുന്ന ഒരു -
ഉഷസ്സിനെക്കാത്തു - നിൽപ്പൂ ഈ അന്തി.

കാറ്റ് മുത്തം വെക്കുമീ- കടൽത്തീരത്ത്
തണുപ്പാർന്ന- മണല്തരികളിലെ- മാണിക്യം
കടലിലേക്കു ഓടി- ഒളിക്കവേ.

മിഴിവാതിൽ ചാരിയ- കടലിന്റെ നാണം
പതിയെ തഴുകി മെല്ലെ- മറയുകയാണ് സൂര്യൻ.

കണ്ണിലെരിയുന്ന- തീക്കനൽ മെല്ലെ അണയുന്നു...........
വജ്രവുമായി- തുറക്കുന്നൊരാ മിഴി- കാത്തുകിടക്കുന്നു - ഞാൻ
തമസ്സു പുതച്ചുംകൊണ്ട്- ഇന്നീ
കടൽത്തീരത്തിൻ മടിത്തട്ടിൽ........
 
 

നക്ഷത്ര
IXB എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത