എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
"നല്ലൊരു നാളെക്കായി"

ഇപ്പോൾ പ്രകൃതി യിൽ ഉണ്ടാക്കുന്ന പകർച്ച വ്യാധികളെ കുറിച്ച് നിങ്ങൾ എല്ലാവരും ബോധവാൻ മാരും ബോധ വതി കളും ആണല്ലോ കൂട്ടുക്കാരെ. കോവിഡ്‌ -19,ബാക്റ്റിരിയാ, യേബോള, എന്നിവയാണ് ഇപ്പോൾ പ്രകൃതിയിൽ പകരുന്ന രോഗങ്ങൾ. നമ്മുടെപൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധഉള്ളവർ ആയിരുന്നു. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും, സമൂഹത്തിനു ആയാലും ശുചിത്വം ഏറെ പ്രാധാന്യം ഉള്ളതാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ ഏറെ പുറകിൽ ആണ് എന്തുകൊണ്ട് ആണ് അങ്ങനെ സംഭവിച്ചത്? മാലിന്യങ്ങൾ റോഡരികിൽ ഇടുന്നു, അഴുക്കു ജലം നദികളിലേക്കും പുഴകളിലേക്കും ഒഴുക്കി വിടുന്നു ഇതുപോലെ ഉള്ള പ്രവർത്തികൾ ആണ് അതിന്നു കാരണം അത് നമ്മൾ ചെയുന്നത് എല്ലാം വരദാനമായി പ്രകൃതിയോട് ആണ് ഇങ്ങനെയുള്ള പ്രവർത്തികൾ ആണ് പ്രകൃതിയിൽ പകർച്ച വ്യാധികൾ ഉണ്ടാവാനുള്ള പ്രധാന കാരണം. <
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരിക്ഷവും മാലിന്യ വിമുക്ത മായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വത്തിൽ ഏറ്റവും പ്രാധാന്യം ഉള്ളതാണ് വ്യക്തി ശുചിത്വവും , പരിസ്ഥിതി ശുചിത്വവും. പരിസ്ഥിതി ശുചിത്വം ആണ് ഏറ്റവും പ്രാധാന്യം ഉള്ളത്. എവിടെയൊക്കെയാണ് ശുചിത്വം ഇല്ലായ്മ എന്ന് കൂട്ടുക്കാർക്ക് അറിയാമോ?<
മനുഷ്യൻ പോകുന്നയിടത്തു എല്ലാം ശുചിത്വം ഇല്ലായ്മ നമ്മുക്ക് കാണാം. എങ്ങനെ അതിനെ നമ്മുക്ക് മാറ്റിഎടുക്കാം? മാലിന്യങ്ങൾ സാംസ്‌കാരിക്കാൻ ശാസ്ത്രിയപരമയാ രീതികൾ തിരഞ്ഞെടുക്കാം ഉദാഹരണം : കുഴികമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ്, ബയോ ഗ്യാസ് എന്നിവയാണ്. ഫാക്ടറിയുടെ പ്രവർത്തനം ലോകത്തു ആവിശ്യമാണെങ്കിലും ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ സാംസ്‌കാരിക്കാൻ അശാസ്ത്രിയമായ രീതികൾ മാറ്റി ശാസ്ത്രിയപരമയാ രീതികളിൽ സംസ്കാരിക്കാം.<
പരിസ്ഥിതി ശുചിത്വത്തിൽ ഏറ്റവും പ്രധാനമായി ചെയ്യണ്ട കാര്യം ആണ് പുക മാലിനികരണം ഒഴിവാക്കുക എന്നുള്ളത് അതിനായി സ്വകാര്യ വാഹനങ്ങളിലെ യാത്ര കുറച്ച് പൊതു വാഹനങ്ങൾ ഉപയോഗിക്കുക പുക മാലിനികരണം ഒഴിവ് ആക്കുമ്പോൾ പകുതി പരിസ്ഥിതി മാലിനികരണം ഒഴിവാക്കാൻ സാധിക്കും. പരിസ്ഥിതി ശുചിയാക്കുന്നതോടൊപ്പം പ്രധാനമായും ചെയ്യണ്ട കാര്യമാണ് ചെടികൾ നട്ടുപിടിപ്പിക്കൽ അതും പരിസ്ഥിതി മലിനീകരണത്തെ ഒഴിവാക്കാൻ സഹായിക്കും.<
ഞാനും എന്റെ വീടും ശുചിയായാൽ മതിയെന്ന ചിന്ത മനസ്സിൽ നിന്ന് വെടിഞ്ഞു നമ്മൾ , നമ്മുടെ പ്രകൃതി എന്നാ ചിന്തയോടെ പ്രകൃതിയെ സ്നേഹിച്ചുകൊണ്ട് 'നല്ലൊരു നാളെക്കായി ' നമ്മുക്ക് ഒരുമിച്ചു മുന്നേറാം.

Devika Hareesh
8A എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം