എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നാളേയ്ക്കായ്

പാലിക്കാം ശുചിത്വ ശീലങ്ങൾ ഓരോന്നായ്
ഒന്നിക്കാം രോഗമുക്തിക്കിന്നീ വേളയിൽ
പോരാടാം നാടിൻ വിപത്തിന്നെതിരായി
നേരിടാം സധൈര്യം ഈ മഹാമാരിയെ

ധരിക്കേണം മുഖകവചം പൊതുസ്ഥലങ്ങളിൽ
കഴുകേണം കൈകൾ വെടിപ്പോടുകൂടി നാം
നില്ക്കേണം നിശ്ചിത അകലത്തോടുകൂടി നാം
കുറയ്ക്കേണം ഓരോരോ അനാവശ്യ സംഗമം

നമിച്ചിടാം ആരോഗ്യപ്രവർത്തകരെല്ലാരേം
പാലിച്ചിടാം നിയമപാലകർതൻ വാക്കുകൾ
മാനിക്കാം നമ്മുടെ ഭരണകർത്താക്കളെ
ചൊല്ലിടാം ആയുരാരോഗ്യങ്ങൾ ഏവർക്കും
 

പോൾ വർഗീസ്
7 A എം.ടി.എം.എച്ച്.എസ്.എസ് പാമ്പാക്കുട
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത