എം ടി യു പി സ്കൂൾ കറ്റാനം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണയെ


ലോകം മുഴുവൻ നാശം വിതറാൻ
എത്തി പുതിയൊരു മഹാ വ്യാധി
കൊറോണയെന്നും കോവിടെന്നും പറഞ്ഞ്
നമ്മുടെ നാട്ടിൽ പടരുന്നു

ഭയപ്പെടാതെ പ്രതിരോധിക്കാൻ
അകലം പാലിച്ചിടാം
നമുക്ക് അകലം പാലിച്ചിടാം
മുഖമറയിട്ടും കൈകൾ കഴുകിയും

ഉറച്ചു നിന്ന് പൊരുതീടാം...
നമുക്ക് ഉറച്ചു നിന്ന് പൊരുതീടാം...
ഇതിലും വലിയ മഹാ വ്യാധികളെ
പ്രതിരോധിച്ചവരല്ലേ നാം...

പ്രതിരോധിച്ചവരല്ലേ നാം
വീട്ടിലിരിക്കാം പ്രാർത്ഥിക്കാം
നാടിൻ രക്ഷക്കായി
നമ്മുടെ നാടിൻ രക്ഷക്കായി

 

ശ്രീലക്ഷ്മി അശോക്
7 ക്ലാസ്സ്, എം റ്റി യു പി സ്കൂൾ, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത