എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
                                            പരിസ്ഥിതി
                     കോവിഡ് 19 അല്ല ആദ്യത്തെ പുത്തൻ സാംക്രമികരോഗം അത് അവസാനത്തേതും ആയിരിക്കില്ല.ഇക്കഴിഞ്ഞ രണ്ടു പതിറ്റാ ണ്ടുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് പകർച്ചവ്യാധികളെ കുറിച്ച് ഗവേഷണം നടത്തുന്ന എപ്പിഡെമിയോളജിസ്‌റ്റുകൾ പ്രവചിക്കുന്നത് ഓരോവർഷവും ഒരു പുത്തൻ സാംക്രമിക രോഗം വീതം തലപൊക്കും എന്നാണ്. ഇവയിൽ പലതും ജന്തുജന്യരോഗങ്ങൾ ആണ് ,അതായത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് ഇപ്രകാരമുള്ള വിവരങ്ങളൊക്കെ ലഭ്യമാണെങ്കിലും ഈരോഗങ്ങളോട് പോരാടുന്ന രീതികൾ പ്രതികരണ സ്വഭാവം മാത്രമുള്ളവയാണ് .
                     മനുഷ്യൻ പരിസ്ഥിതിയെ പല മാർഗ്ഗങ്ങളിലൂടെ ശല്യപ്പെടുത്തുന്ന പോൾ ആണ് പുത്തൻ സംഗ്രമിക രോഗങ്ങൾ ഉണ്ടാകുന്നത്. സൂക്ഷ്മജീവികളായി പരിണമിക്കാനും പുതിയ രൂപത്തിൽ അവതരിക്കാനും നിർബന്ധിതരാകുന്നു. പരിണാമം സംഭവിച്ച രോഗാണുക്കൾ കൾ അവയുടെ ആതിഥേയ മൃഗങ്ങളിൽ ശക്തി കുറഞ്ഞ രോഗങ്ങൾ സമ്മാനിച്ചുകൊണ്ട് കാലം കഴിക്കുന്നു. കോവിഡ് 19 എന്നത് ചൈനയിലെ വവ്വാലുകൾക്ക് ചെറിയ ഒരു പനി ഉണ്ടാക്കുന്ന രോഗാണു ആയിട്ട് ആവണം ആദ്യം തുടങ്ങിയത് ഈ വവ്വാലുകലുടെ ആവസസ്ഥലങ്ങളിലേക്ക് മനുഷ്യൻ കടന്നു കയറിയതോടെ അവിടുത്തെ വുഹാൻ പ്രവിശ്യയിലെ വളർത്തു പന്നികളുമയി അവയ്ക്ക് സമ്പർക്കം ഉണ്ടാകുകയും ചെയ്തു കാണണം. അങ്ങനെ ആവണം ഇത് മനുഷ്യരിൽ പടർന്നുപിടിച്ചത്.
                     പരിസ്ഥിതി നശീകരണം ദീർഘദൃഷ്ടി ഇല്ലായ്മ മാത്രമല്ല ഫലപ്രാപ്തിക്ക്‌ തടസ്സം കൂടിയാണ്. ലളിതമായി പറഞ്ഞാൽ പരിസ്ഥതിയുടെ ആരോഗ്യം കാത്തു സുക്ഷിക്കുകയും ജീവജാലങ്ങളുടെ ആവസസ്ഥലങ്ങൾ സംരക്ഷിക്കുകയും ചെയ്യുക.
അമൃതാകൃഷ്ണൻ
8ബി വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം