എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ നടുക്കിയ മഹാമാരി
                                     ലോകത്തെ നടുക്കിയ മഹാമാരി

ഒരിക്കലും പ്രതീക്ഷിക്കുക പോലും ചെയ്യാത്ത നിമിഷങ്ങളിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോകുന്നത്. മനുഷ്യൻറെ ജീവിതശൈലിയും അപ്രതീക്ഷിത രീതിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ടോമൂന്നോ മിനിട്ടുകൾ മാത്രം വീട്ടിൽ നിൽക്കുന്നവർ 24 മണിക്കൂറും വീടുകളിലായി.എവിടെയോ മറന്നു വച്ച കഴിവുകൾ ചിലർ പൊടി തട്ടിയെടുക്കുന്നു. എന്നാൽ മറ്റു ചിലരോ ചെറിയ തലവേദനയ്ക്ക് പോലും എംആർഐ സ്കാനിങ് മുതൽ സിടി സ്കാൻ വരെ ചെയ്യുന്നവർ ആശുപത്രികളിൽ പോകാതെ അവയൊക്കെ ഒതുക്കി. മറ്റു ചിലർക്ക് വീട്ടുകാര്യങ്ങളിൽ ശ്രദ്ധ കൂടി . ധാരാളമാളുകൾ കൃഷിയിലേക്ക് കടന്നുവന്നിരിക്കുന്നു. തിരക്കുകൾ കാരണം വായിക്കാതെ മാറ്റിവച്ചിരുന്ന പുസ്തകങ്ങൾ ജീവസ്സുറ്റതായി. ടെസ്റ്റിനായി ഫാസ്റ്റ് ഫുഡ് തേടുന്നവർ ഇന്ന് റേഷനരിയെ ആശ്രയിക്കുന്നു. നിത്യവും ബൈക്കിൽ കറങ്ങുന്ന യൗവനങ്ങൾ ഇന്ന് അച്ഛന്റെയും അമ്മയുടെയും കൂടെ വീട്ടിൽ ഇരിക്കുന്നു. ഇതിനെല്ലാം കാരണമോ ഒരു ഇമ്മിണി ബല്യ.. വൈറസ്. അങ്ങ് ചൈനയിലെ വുഹനിൽ നിന്ന് പുറപ്പെട്ട് അമേരിക്ക, ഇറ്റലി , യൂറോപ്പ് എന്തിനേറെ ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തിലും വന്നിരിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. ഈ വൈറസിനെ നെ മൂടോടെ പിഴുതെറിയാനുള്ള ഒരേയൊരു മാർഗമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക എന്നത്. ആവശ്യമായ കാര്യങ്ങൾക്ക് മാത്രം ചിത്രം പുറത്ത് പോകുക. പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. അ കൈകൾ ഇടയ്ക്കിടെ ഹാൻ വാഷ് സോപ്പ് എന്നിവ ഉപയോഗിച്ച് കഴുകുക. കോവിഡിനെയും ലോക് ഡൗണിനെയും ഒക്കെ പുച്ഛത്തോടെ കാണുന്നവർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട് അതൊക്കെ മാറ്റിവെച്ച് സർക്കാരിനോടും ആരോഗ്യവകുപ്പിനും ഒപ്പം വീട്ടിലിരുന്ന് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഒറ്റക്കെട്ടായി ഈ മഹാമാരിയെ തോൽപ്പിക്കും. നിപ്പയെയും പ്രളയത്തെയും നമ്മൾ കേരളീയർ അതിജീവിച്ചതുപോലെ നമ്മുടെ ലോകത്തെ തന്നെ വിഴുങ്ങാൻ ലക്ഷ്യമിട്ട് വരുന്ന അപകടകാരിയായ ഈ വൈറസിനെയും നമ്മൾ അതിജീവിക്കും               "ആർഭാടവും സുഖലോലുപതയും നിറഞ്ഞ ജീവിതത്തിൽ മുഴുകിയ മാനവന് ഇനിയെങ്കിലും മാറ്റി ചിന്തിക്കുവാൻ ഒരു അവസരം കൂടിയാണ് ഈ മഹാമാരി നൽകുന്നത്".

ഗൗതമി സി എസ്സ്
9 എ വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം