എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട്



കൊറോണ നാട് വാണീടും കാലം
മനുഷ്യനെങ്ങുമെ നല്ല നേരം

തിക്കും തിരക്കും ബഹളമില്ല
വാമനാപകടം തീരയില്ല

ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞികുടിച്ചാലും സാരമില്ല

കല്ലെറിയാൻ റോ‍ഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല

നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല

എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വിഴും

എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

സനു ടി
5 B എച്ച് എസ് കുത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 03/ 2022 >> രചനാവിഭാഗം - കവിത