എച്ച്.എസ്.എളന്തിക്കര/അക്ഷരവൃക്ഷം/ എന്റെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ജീവിതം

പ്രിയപ്പെട്ട കൂട്ടുകാരെ....

ഞാനാണ് കൊറോണ .ഞാൻ ഒരു വൈറസ് ഇനത്തിൽപ്പെട്ട രോഗമാണ്. നിങ്ങളെപ്പോലെ തന്നെ പ്രകൃതിയിൽ ഞാനുണ്ട് .ചൈനയിലുള്ള ഒരു വനത്തിലെ മൃഗത്തിലാണ് ഞാൻ ജീവിച്ചിരുന്നത് .ഞങ്ങൾ വൈറസുകൾക്ക് പുറത്ത് ജീവിക്കാൻ സാധിക്കില്ല. മൃഗങ്ങളുടെ ആന്തരിക അവയവങ്ങളിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്.പുറത്ത് അധിക സമയം ഞങ്ങൾക്ക് ആയുസില്ല. ഒരു ദിവസം നായാട്ടുകാർ നായാട്ടിന് എത്തിയപ്പോൾ കുറെ മൃഗങ്ങളെ വെടിവെച്ച് വീഴ്ത്തി. എല്ലാ മൃഗങ്ങളെയും അയാൾ കൊണ്ടുപോയി ചന്തയിൽ വിറ്റു.ഞാൻ വസിക്കുന്ന ഈനാംപേച്ചിയും കൂട്ടത്തിൽ ഉണ്ടായിരുന്നു. മസാല പുരട്ടി വറുത്തെടുക്കാൻ ഈനാം ചേച്ചിയുടെ ആന്തരിക അവയവം പുറത്ത് എടുത്തപ്പോൾ ഞാൻ ഇറച്ചി വെട്ടുന്ന ആളുടെ കയ്യിൽ പിടി മുറുക്കി .പിന്നീട് പതുക്കെ അയാളുടെ ശരീരത്തിനുള്ളിലേക്ക് കയറിപ്പറ്റി. ഇനിയുള്ള 14 ദിവസം എനിക്ക് സുഖമാണ് .ഞങ്ങൾ ഒന്നിൽ നിന്ന് അനേകായിരമായി വർധിച്ചു. അങ്ങനെ ലക്ഷകണക്കിന് ആളുകളിലേക്ക് ഞങ്ങൾ കയറികൂടി. ആളുകൾക്ക് പനിയും, ചുമയും മരണം വരെ സംഭവിച്ചു. ഡോക്ടർമാർക്ക് എന്നെ തിരിച്ചറിയാൻ പറ്റിയില്ല. ഭരണകൂടവും ആരോഗ്യ പ്രവർത്തകരും തലപുകഞ്ഞ് ആലോചിച്ചു. മനുഷ്യ ജീവന് ആപത്താകുന്ന ഈ രോഗം ഏത്?ഒടുവിൽ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു.വൈറസിന്റെ പുതിയ അവതാരം.അവർ എനിക്ക് ഒരു പുതിയ പേര് നല്കി കോവിഡ് 19. എല്ലാ രാജ്യങ്ങളും പിന്നിട്ട് ഹരിതാഭ സുന്ദരവും പുഴകളും നിറഞ്ഞ കേരളക്കരയിലും ഞാൻ വന്നു. എനിക്കും ഒരു ഹ്യദയമുണ്ട്. കുഞ്ഞുങ്ങളുടെ ചിരി കാണുമ്പോൾ ഞാൻ കരയാറുണ്ട്. പ്രായമായവരുടെ വിറക്കുന്ന വിരലുകളിൽ ഞാൻ മുത്തം നൽകാറുണ്ട്.ശാസ്ത്രലോകം ഇതു വരെ എന്നെ തുരത്താൻ മരുന്ന് കണ്ടെത്തിയിട്ടില്ല. അതു വരെ ഞാൻ ലോകത്തിൽ നാശം വിതച്ച് കൊണ്ടിരിക്കും.

ജോയൽ സെബി
5 C എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം