എച്ച്.എസ്.എളന്തിക്കര/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി .യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥഇല്ല എന്ന് മാത്രമല്ല. നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സി.യിൽ ഉണ്ട്.

ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन) എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. രാജ്യത്ത് എൻ.സി.സി. 1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.1917-ൽ തുടങ്ങിയ 'യൂണിവേഴ്‌സിറ്റി കോർപ്‌സ്'-ആണ് എൻ.സി.സി.യുടെ മുൻഗാമി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻ.സി.സി. ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമായി പരിഗണിക്കാം. 1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്ഥാപിക്കപ്പെട്ടത്.


ഈ വിദ്യാലയത്തിൽ 28 നവമ്പർ  2021 മുതൽ NCC പ്രവർത്തിക്കുന്നു. ജൂനിയർ വിങ് ആർമി , ജൂനിയർ ഡിവിഷൻ ആർമി എന്നീ വിഭാഗങ്ങളിലായി 50 കുട്ടികൾക്ക് ആണ് ഓരോ വർഷവും അവസരം . 22 കേരള ബറ്റാലിയനിലെ ആർമി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശീലനത്തിൽ ആണ് ഈ വിദ്യാലയത്തിലെ NCC കേഡറ്റുകൾ