എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കൊറോണ: എന്ത്? എങ്ങനെ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ: എന്ത്? എങ്ങനെ?

ഏകദേശം 60 വർഷം മാത്രം പഴക്കം ഉള്ള വൈറസ് ആണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിൽ ആണ് തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉള്ള ആൻറിവൈറസ് മരുന്നുകളോ രോഗബാധയ്ക്ക് എതിരായ വാക്‌സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചുമ, പനി, ന്യൂമോണിയ, ശ്വാസതടസം, ഛർദി, വയറിളക്കം എന്നിവ ആണ് രോഗലക്ഷണങ്ങൾ. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14-21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കും. സാധാരണ ജലദോഷപ്പനി മുതൽ മാരകം ആയ സെപ്ടിസീമിയ ഷോക്ക് വരെ ബാധകർക്ക് ഉണ്ടാകാം.

ആദ്യ ഘട്ടം- ജലദോഷപ്പനി: ചെറിയ പണി, ജലദോഷം, ചുമ, തൊണ്ടവേദന, പേശിവേദന, തലവേദന എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ. വൈറസ് പ്രവർത്തിച്ചൂ തുടങ്ങിയാൽ നാല് ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.

രണ്ടാം ഘട്ടം: ന്യുമോണിയ: പനി, ചുമ, ശ്വാസതടസം, ഉയർന്ന ശ്വാസനിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ.

മൂന്നാം ഘട്ടം - അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ്സ് സിൻഡ്രോം : ശ്വാസഘോഷ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതര അവസ്ഥ. രക്തസമ്മര്ദം താഴുകയും കടുത്ത ശ്വാസതടസം ഉണ്ടാവുകയും ചെയ്യും. ഉയർന്ന ശ്വാസനിരക്കും അബോധാവസ്ഥയും ഉണ്ടാകും.

നാലാം ഘട്ടം- സെപ്റ്റിക് ഷോക്ക്: രക്തസമ്മർദം ഗുരുതരമായി താഴുന്നു. വിവിധ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്ന.

അഞ്ചാം ഘട്ടം - സെപ്റ്റീസീമിയ: വൈറസുകൾ രക്തത്തിലൂടെ വിവിധ അആന്തരിക അവയവങ്ങളിൽ എത്തി അവയുടെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു. വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുന്ന. ഗുരുതരാവസ്ഥയിൽ ആകുന്നു.

രോഗം പടരുന്ന വിധം- വൈറസ് പകരുന്നത് രോഗിയുടെ അടുത്തിടപഴകുമ്പോളും അതുപോലെ രോഗി തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വരുന്ന സ്രവങ്ങളിലൂടെ ആണ്. ഈ സ്രവങ്ങൾ ശ്വസിക്കുമ്പോളും പുറത്തു വരാൻ സാധ്യത ഉണ്ട്. ഈ സ്രവങ്ങൾ അന്തരീക്ഷത്തിലും പ്രതലങ്ങളിലും നിലനിൽക്കും. എന്നാൽ ഇതിനു വായുവിലൂടെ അധികദൂരം വ്യാപിക്കാൻ സാധിക്കുകയില്ല. വൈറസ് ഉള്ള പ്രതലങ്ങളിൽ സ്പർശിക്കുകയോ അതിനു ശേഷം മുഖത്ത് സ്പർശിക്കുകയോ ചെയ്യുമ്പോൾ ആണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്. ഈ വൈറസ് പ്രതലങ്ങളിൽ 72 മണിക്കൂർ വരെ നിലനിൽക്കും.

മുൻകരുതൽ:-

  • കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച ശുചിയാക്കുക.
  • സാമൂഹിക അകലം പാലിക്കുക.
  • തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തൂവാലയോ ടിഷ്യുയോ ഉപയോഗിക്കുക.
  • വൈറസ് ബാധിച്ചവരും അവരെ ശുശ്രുഷിക്കുന്നവരും മാസ്ക് ധരിക്കുക.
  • ധാരാളം വെള്ളം കുടിക്കുക.

ചികിൽസ :- കൊറോണ വൈറസ് രോഗത്തിന് പ്രത്യേകം ആയ ചികിത്സയോ മരുന്നോ നിലവിൽ ഇല്ല. കോറോണയ്ക്ക് സ്വയംകരുതൽ ആണ് ഏറ്റവും വലിയ ചികിത്സ. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മാറുന്നത് വരെ വീടുകളിൽ തന്നെ കഴിയുക. വിശ്രമിക്കുക, നന്നായി ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക. പണി, ചുമ, ശ്വാസതടസ്സം എന്നെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ ആരോഗ്യപ്രവർത്തകരെ അറിയിക്കുക.

നിലവിലെ സ്ഥിതി:- ലോകത്ത് 13,60,039 പേർക്ക് ആകെ കോവിഡ് ‍‍‍‍൧൯ സ്ഥിതികരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ 2,91,991 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കോവി‍‍‍ഡ് മൂലം മരിച്ചവരുടെ എണ്ണം 75,973 ആയി. ഇവ ദിനംപ്രതി വർധിച്ചൂ കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 4,421 ആയിട്ടുണ്ട്. 326 പേർ രോഗമുക്തി നേടി. ആകെ 114 പേർ രോഗം ബാധിച്ച മരിച്ചു

ആൻ മരിയ ഷോബി
10 B എച്ച് എസ് എസ് ഓഫ് ജീസസ് കോതാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം