എച്ച്.എസ്.കേരളശ്ശേരി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവ്വീസ് സ്കീം  (എൻ.എസ്.എസ്.)

കേരളശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ 8-10-2016ന് ബഹുമാനപ്പെട്ട എം.എൽ. എ. ശ്രീ കെ.വി.വിജയദാസ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എൻഎസ്എസ് പ്രവർത്തനമാരംഭിച്ചു. സമകാലീന പ്രശ്നമായ മൂല്യച്യുതിക്ക് ഒരു പരിഹാരം കണ്ടെത്താനും വിദ്യാർത്ഥികളിൽ സാമൂഹ്യസേവന തൽപരത വളർത്തിയെടുക്കാനും എൻഎസ്എസിന് കഴിയും. പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക്കിനെയും മറ്റു മാലിന്യങ്ങളുടെയും നിർമ്മാർജ്ജനം, ദത്തു ഗ്രാമത്തിലെ ശുചീകരണം, ബോധവൽക്കരണം എന്നീ മേഖലകൾക്ക് ആണ് എൻഎസ്എസ് പ്രാധാന്യം കൊടുക്കുന്നത്.

വ്യക്തിത്വ വികസനത്തിനായുള്ള വിവിധ ക്ലാസുകൾ സംഘടിപ്പിക്കുവാനും, പ്രമുഖ വ്യക്തികളെ പരിചയപ്പെടുവാനും, ക്രിയാത്മകവും സർഗാത്മകവുമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും വളണ്ടിയേഴ്സ് സാധിക്കുന്നു. കൂടാതെ സ്വയം അറിയാൻ നാട് അറിയാൻ സഹജീവികളോട് കരുണ കാണിക്കാൻ പൂർണതയോടെ സ്നേഹിക്കാൻ എന്നീ മൂല്യങ്ങളെ കൈവരിക്കുവാനും എൻ.എസ്.എസ്. ലക്ഷ്യമിടുന്നു