എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം 5 തരത്തിലാണ് ഉള്ളത് എന്നാണ് പറയുന്നത്. മനശൗചം, കുുലശൗചം, കർമ്മ ശൗചം, വാക്ശൗചം, ശരീര ശൗചം എന്നിങ്ങനെ 5 എണ്ണം. വാക്ശൗചവും മനശൗചവും പോയിട്ട് ശരീര ശൗചം പോലും നിലനിർത്താൻ പറ്റാത്തതുകൊണ്ടാണ് കൊറോണ പോലുള്ള മഹാമാരികൾ മനുഷ്യ ശരീരത്തിൽ കുടിയേറി പാർക്കുന്നത്. ശരീര ശുചിത്വം പാലിക്കാത്തവർക്ക് മാത്രമല്ല അത് പാലിക്കുന്നവർക്കും കൊറോണ വരുന്നുണ്ട്. ഉദാഹരണത്തിന് സമ്പർക്കം മൂലം കൊറോണ ബാധിക്കുന്നത്, പക്ഷെ ഈ കോറോണയെ അകറ്റി നിർത്താൻ സോപ്പ് സാനിറ്റ്വയ്സറോ ഹാൻ വാഷോ ഉപയോഗിച്ച് കൈകൾ 20 സെക്കന്റ് നേരത്തേക്ക് ഇടക്കിടക്ക് കഴുകുന്നത് ഉചിതമായിരിക്കും. മാസ്ക് ധരിക്കുന്നതും പിന്നെ വൃത്തിയായി ശുചിത്വത്തോടു കൂടി സുരക്ഷിതമായി വീട്ടിലിരിക്കുകയും വേണം. കൊറോണ മാത്രമല്ല ഇതു പോലെയുള്ള ധാരാളം വൈറസുകളേയും ബാക്റ്റീരിയകളെയും തുരത്താൻ നമ്മൾ നമ്മുടെ വീടും പരിസരവും മാത്രമല്ല ശരീരവും ശുചിയായി സൂക്ഷിക്കണം. ശുചിത്വത്തിന് പണ്ടത്തെ അത്രേ വില കല്പിക്കാത്ത കാലത്തിലൂടെ ആണ് നമ്മൾ കടന്നു പോകുന്നത്.

ശരീര ശുചിത്വം മാത്രമല്ല ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ നമ്മൾ വിവര ശുചിത്വം കൂടി മുൻഗണനയിൽ എടുക്കണം.ഈ പ്രതികൂല സാഹചര്യത്തിൽ ധാരാളം വ്യാജവാർത്തകൾ പരക്കുന്നുണ്ട്. ഈ വ്യാജ വാർത്തകളെ വ്യാജ വാർത്തകളാണെന്ന് മനസിലാക്കാൻ ഔചിത്യബോധവും നമുക്ക് ഉണ്ടാവണം' .ഒരു വാർത്ത കേട്ടപ്പോൾ തന്നെ അത് സത്യമാണെന് വിശ്വസിച്ച് അതു പോലെ ചെയ്യാൻ നിന്നാൽ അവിടെ പൊലിയുന്നത് നമ്മളുടെ അമൂല്യമായ ജീവനും ജീവിതങ്ങളും ആകും. അതു കൊണ്ട് തെറ്റും ശരിയും വേർതിരിച്ചറിയാൻ നമുക്ക് കഴിയണം. വിവര ശുചിത്വവും ശരീര ശുചിത്വവും തന്നെ നമ്മൾ പാലിച്ചാൽ 75 ശതമാനത്തോളം ഇതു പോലെയുള്ള മഹാമാരികളെ ചെറുത്തു നിൽക്കാൻ സാധിക്കും. അതു കൊണ്ട് നമ്മൾ എല്ലാവരും ഇപ്പോൾ ഈ തലമുറ കടന്നു പോകുന്ന ഈ പ്രതികൂല സാഹചര്യത്തിൽ ഈ ലോകത്തെ രക്ഷിക്കാൻ നമുക്കു ആവുന്നത്, പരമാവധി അകലം പ്രാപിക്കുക സ്നേഹത്തോടെ കഴിയുക .ശരീരശുചിത്വവും വിവര ശുചിവും പാലിച്ച് നമുക്ക് നമ്മുടെ ജീവൻരക്ഷിക്കാം'

പൂജ .എം. എ
7 C എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം