എച്ച് എഫ് എൽ പി എസ് തത്തംപള്ളി/അക്ഷരവൃക്ഷം/അച്ഛന്റെ മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛന്റെ മകൾ


മീനു ഒരു നേഴ്സാണ്. അവൾ മെഡിക്കൽ കോളേജിലാണ് ജോലി ചെയ്യുന്നത്. കൊറോണ എന്ന മഹാമാരി പടരുന്ന ഈ കാലഘട്ടത്തിൽ മീനുവിന് ആശുപത്രിയിൽ അമിതമായ ജോലിഭാരം നേരിടേണ്ട സമയമായിരുന്നു. തന്റെ കുടുംബാംഗങ്ങളെയോ മക്കളെയോ കാണുവാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. കാരണം കൊറോണ തന്നെ. എല്ലാ ദിവസവും ഐസൊലേഷൻ വാർഡിലായിരുന്നു അവൾക്ക് ജോലി. രോഗികളുമായി ഇടപെടാനും കൂടുതൽ നല്ല വാക്കുകൾ പറഞ്ഞ് അവരെ ആശ്വസിപ്പിക്കാനും മീനുവിന് കഴിയുന്നു. രോഗം ഭേദമായി പോകുന്നവരുടെ സന്തോഷം കാണുമ്പോഴാണ് ഈ ജീവിതത്തിന് ദൈവത്തിനു നന്ദി പറയുന്നത്. ഒരു ദിവസം ഐസൊലേഷൻ വാർഡിൽ രോഗികളെ പരിചരിക്കുന്നതിനിടയിൽ മീനുവിന് ഫോൺ വന്നു.അച്ഛൻ അസുഖം കൂടുതലായി മരിച്ചു, പെട്ടെന്ന് വരണമെന്ന് .ഇതറിഞ്ഞ് പൊട്ടിക്കരഞ്ഞ മീനുവിനെ എല്ലാവരും ആശ്വസിപ്പിച്ചു. എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിന്നു പോയ സമയം. രോഗികളും പറഞ്ഞു ,മോളെ നീ പോയി അച്ഛനെ ഒരു നോക്കു കണ്ടിട്ട് വാ.... പെട്ടെന്ന് കിടപ്പിലായ സമയത്ത് അച്ഛൻ പറഞ്ഞ കാര്യങ്ങൾ അവളുടെ ഓർമയിൽ വന്നു. എന്റെ മോളെ,, ഞങ്ങളെക്കാളും നിന്റെ കുടുംബത്തെക്കാളും നീ നിന്റെ ജോലിയോടു കടപ്പെട്ടിരിക്കുന്നു. അതു കൊണ്ട് രോഗികളെ നന്നായി പരിചരിക്കുക വഴി നൻമ ചെയ്യുക. ദൈവം നമ്മെ കാത്തുകൊള്ളും. പെട്ടെന്ന് തന്നെ മീനുവിന്റെ സഹപ്രവർത്തകർ ഡോക്ടർമാരും നേഴ്സുമാരും കൂടി മീനുവിനു വീട്ടിൽ പോകാനുള്ള ക്രമീകരണങ്ങൾ ചെയ്തു. മനസിൽ വീണ്ടും അച്ഛന്റെ വാക്കുകൾ അലയടിക്കുന്നു. പെട്ടെന്ന് മീനു പറഞ്ഞു...ഇല്ല....ഞാൻ പോകുന്നില്ല. അവൾ തിരികെ ഐസൊലേഷൻ വാർഡിലേയ്ക്ക് പോയി .അങ്ങനെ അച്ഛന്റെ മകളായി...തന്നെ ഏൽപ്പിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനായി അവൾ തിരിഞ്ഞു നടന്നു.......
(ശുഭം)....


ഗൗരി എസ്
3 എച്ച് എഫ് എൽ പി എസ് തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ