എച്ച് എഫ് എൽ പി എസ് തത്തംപള്ളി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്


പരിസ്ഥിതി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി തന്നെ മുമ്പോട്ടു പോകുന്നു. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ വിദ്യാലയ പരിസരത്ത് ചെടികളും പച്ചക്കറികളും വച്ചുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നു.കൂടാതെ പച്ചക്കറികളുടെയും ഭക്ഷണത്തിൻ്റെയും അവശിഷ്ടങ്ങൾ പാഴാക്കാതെ പൈപ്പ് കമ്പോസ്റ്റ് നിർമ്മിച്ച് ചെടികൾക്കും പച്ചക്കറികൾക്കും വളമായി ഉപയോഗിക്കുന്നു. കുട്ടികളുടെ പരിപാലനയിൽ താമരക്കുളവും ചിത്രശലഭ പാർക്കും വിദ്യാലയ മുറ്റത്തുണ്ട്.






വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം 17/9/2021 വെള്ളിയാഴ്ച നടത്തുകയുണ്ടായി. സാഹിത്യകാരനായ ശ്രീ.ഫിലിപ്പോസ് തത്തംപള്ളിയാണ് ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചത്.ഉപജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന സർഗ സല്ലാപം പരിപാടികളിൽ കുട്ടികൾ കൃത്യമായി പങ്കെടുക്കുന്നു.വിദ്യാരംഗത്തിൻ്റെ ഭാഗമായി നടത്തിയ കുട്ടിക്കവിത മത്സരത്തിലും കഥാകഥന മൽസരത്തിലും നമ്മുടെ സ്ക്കൂളിൽ നിന്നും ഭദ്ര ബോബനും പ്രണവ് പ്രശാന്തും പങ്കെടുക്കുകയുണ്ടായി.എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാപരിപാടികൾ വിദ്യാരംഗകലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ School ൽ നടത്തി.