എച്ച് എസ് ചെന്ത്രാപ്പിന്നി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

1990 ൽ ആണ് സ്ക്കൂളിൽ ആദ്യമായി ഗൈ‍ഡ് ക്യാപ്റ്റൻ ശ്രീമതി ഗ്രേസി ടീച്ചറുടെ നേതൃത്വത്തിൽ അന്നത്തെ ഹെഡ് മാസ്റ്റർ ഫ്രാൻസിസ് മാസ്റ്റർ ചെയർമാനായി ഝാൻസി റാണി ഗൈ‍ഡ് കമ്പനിഎന്ന പേരിൽ ആരംഭിക്കുന്നത് . അതേ വർഷം തന്നെ കാട്ടൂർ റോവേഴ്സിന്റെ നേതൃത്വത്തിൽ ഒരു ഓപ്പൺ സ്കൗട്ട് ട്രൂപ്പും ആരംഭിച്ചു.1994 ൽ അന്നത്തെ ഹെഡ് മാസ്റ്റർ കെ വി ജയരാജൻമാസ്റ്റർ ചെയർമാനായി സ്ക്കൗട്ട് കാപ്റ്റൻ ശ്രീ കെ എസ് കിരൺ മാസ്റ്ററുടെ നേതൃത്വത്തിൽ നേതാജി സ്ക്കൗട്ട് ട്രൂപ്പ് ആരംഭിച്ചു. 2008ശ്രീമതി സതി , ശ്രീമതി സ്മിത എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ അന്നത്തെ ഹെ‍ഡ് മിസ്ട്രസ്സ് ശ്രീമതി എ ടി ജോസഫൈൻ ടീച്ചർ ചെയർമാനായി ഝാൻസി റാണി ഗൈ‍ഡ് കമ്പനിയുടെ പ്രവർത്തനം പുനരാരംഭിച്ചു .

പിന്നീട് ശ്രീ എസ് പ്രമോദ് , ശ്രീ കെ ജി സജിത്ത് എന്നിവരുടെനേതൃത്വത്തിൽ രണ്ട് സ്ക്കൗട്ട് ട്രൂപ്പുുകൾ കൂടി നിലവിൽ വന്നു. അതുപോലെ ശ്രീമതി ജിജി , ഷിത എന്നിവരും ‍ഗൈ‍ഡ് ക്യാപ്റ്റൻമാർക്കുളള ബേസിക്കോഴ്സ് പൂർത്തിയാക്കി . നിലവിൽ മൂന്ന് സ്ക്കൗട്ട് ട്രൂപ്പുുകളും , മൂന്ന് ഗൈഡ് രൂപ്പുുകളും സ്ക്കൂളിൽ പ്രവർത്തിക്കുന്നു .ഈ വർഷം ശ്രീമതി ബിന്ദ്യ ,ശ്രീമതി ശാലു എന്നീ ടീച്ചർമാരും ഗൈ‍ഡ് ക്യാപ്റ്റൻമാർക്കുളള ബേസിക് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട് .