എഫ്.എം.എൽ.പി.എസ് തേക്കും കുറ്റി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് താലൂക്കിൽ കുമാരനല്ലൂർ വില്ലേജിൽ കാരശ്ശേരി പഞ്ചായത്തിൽ തേക്കുംകുറ്റി എന്ന സുന്ദരമായ കൊച്ചു ഗ്രാമത്തിൽ അള്ളി ദേശത്തിൻറ തിലകക്കുറിയായി ഫാത്തിമാതാ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

തേക്കുംകുറ്റി ഗ്രാമത്തിൻറ വിദ്യാഭ്യാസ ചരിത്രത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1964 ഡിസംബർ 20ന് കൂടിയ പള്ളി പൊതുയോഗത്തിൽ ഒരു സ്കൂൾ കെട്ടിടം പണിയുന്നതിനുവേണ്ടി ഉൽപ്പന്നപ്പിരിവ് നടത്താൻ തീരുമാനിച്ചു. നാട്ടിലെ സുമനസ്സുകളുടെ കൂട്ടായ പരിശ്രമത്തിൻെറ ഫലമായി 1966ൽ നിർമ്മിച്ച സ്കൂൾ കെട്ടിടം ഓട് മേഞ്ഞ് സ്കൂളിന് വേണ്ടി അപേക്ഷ സമർപ്പിക്കുകയുണ്ടായി. സിസ്റ്റർ ആനി ജോസ്, സിസ്റ്റർ മേരി ജോസ്, സിസ്റ്റർ ക്ലമൻറ് എന്നിവരായിരുന്നു ആദ്യകാലത്ത് ഒന്നും രണ്ടും ക്ലാസ്സുകളിൽ പ്രൈവറ്റായി പഠിപ്പിച്ചിരുന്ന അധ്യാപകർ. ഈ വിദ്യാലയത്തിൻെറ സ്ഥാപക മാനേജരായിരുന്ന ഫാ. ജോസഫ് പുതിയകുന്നേലിൻെറയും തേക്കുംകുറ്റിയിലെ മുഴുവൻ ജനങ്ങളുടെയും അശാന്തപരിശ്രമത്തിൻെറ ഫലമായി 1982ൽ സ്കൂളിന് അംഗീകാരം ലഭിക്കുകയും, എല്ലാവരുടെയും മോഹങ്ങൾ സഫലമാക്കികൊണ്ട് ആയിരങ്ങൾക്ക് അറിവിൻെറ വെളിച്ചം പകരാൻ 1982 ജൂൺ 1 ന് ഫാത്തിമ മാതാ എൽ.പി സ്കൂളിന് ആരംഭം കുറിക്കുകയും ചെയ്തു. ആദ്യവർഷം വിദ്യതേടിയെത്തിയത് 149വിദ്യാർത്ഥികളായിരുന്നു. ആദ്യത്തെ പ്രധാനാധ്യാപിക സിസ്റ്റർ. ഗീത ആയിരുന്നു. ശ്രീ. ആൻറണി വി.എസ്, ശ്രീമതി. ത്രേസ്യാമ ജോർജ്ജ്, ശ്രീമതി. കാർത്യായനി, ശ്രീമതി. സൈനബ കെ.എ എന്നിവരും ആരംഭം മുതൽ ഇവിടെ അധ്യാപകരായിരുന്നു.

തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയുടെ കീഴിൽ വ്യക്തിഗത മാനേജ്മെൻറായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1989ൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറിലേക്ക് ചേർക്കപ്പെട്ടു. ശ്രീ. എൻ.ടി തോമസ്, ശ്രീമതി. എൻ.വി ത്രേസ്യ, ശ്രീ. പി.ജെ ജോസഫ് എന്നിവരും പ്രധാനാധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വിദ്യാലത്തിൽ പഠനം പൂർത്തിയാക്കിയവർ പലരും ഉപരിപഠനത്തിലൂടെ ഉന്നത തലങ്ങളിലെത്തിയിട്ടുണ്ട്. താമരശ്ശേരി കോർപ്പറേറ്റിലെ ഏറ്റവും നല്ല എൽ.പി സ്കൂളിനുള്ള അവാർഡ് രണ്ട് തവണ ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. 2021-2022 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ 155 വിദ്യാർത്ഥികൾ പഠിക്കുന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. റൂബി തോമസും എട്ടോളം അധ്യാപകരും ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.