എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അക്ഷരവൃക്ഷം/'''മാനവമാറ്റം മഹാമാറ്റം'''

Schoolwiki സംരംഭത്തിൽ നിന്ന്
മാനവമാറ്റം മഹാമാറ്റം


മണ്ണപ്പം ചുട്ട് കളിച്ചവരിന്ന്‌
ബർഗർ ചുട്ടു മൊബൈൽ ഫോണിൽ..
മരം കയറി മാങ്ങാ പൊട്ടിച്ചവരിന്ന്
മരങ്ങൾ കയറി മൊബൈൽ ഗെയിമിൽ..

കത്തയച്ച സമൂഹമിന്ന്, അയച്ചു
കത്തുകൾ മൊബൈൽ ഫോണിൽ..
ചാറ്റിങ്ങും ചീറ്റിംഗും നാടമാടി ഇന്നീ ഇന്റർനെറ്റിലൂടെ.

അടുക്കളയിലെ ഭക്ഷണങ്ങൾക്കു പകരം
എത്തി swiggi യുടെ ഭക്ഷണം തീൻ മേശയിൽ..
പച്ച മാങ്ങയും പുളിയും കഴിച്ചവരിന്ന്
ലെയ്‌സിനും സിപ് അപ്പിനും അടിമയായി..

പാടവരമ്പിലൂടെ ഓടികളിച്ചവരിന്ന്‌
ഓടി subway ട്രാക്കിലൂടെ..
പുഴയിൽ മുങ്ങാംകുഴി ഇട്ടവരിന്ന്
നീന്തിക്കളിച്ചു സ്വിമ്മിങ് പൂളിൽ..
മണ്ണിൽ ഓടി നടന്നവരിന്ന് ഓടി ടൈൽസിലൂടെ..
പാടവരമ്പത് സമയം കളഞ്ഞവരിന്ന്
എത്തി 5 സ്റ്റാർ ഹോട്ടലുകളിൽ..

മാനവന്റെ മാറ്റം കണ്ട
ഈ പാവം നിരൂപിച്ചു
മാനവന്റെ ഈ മാറ്റം
മഹാമാറ്റമേ..

അംന അനാൻ എം. എം.
8 എ എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത