എഫ്.എച്ച്.എസ് മ്ലാമല/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്

2023- 24 അധ്യയനവർഷത്തെ സ്പോർട്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ സ്കൂളിലെ കായികാധ്യാപകനായ ശ്രീ.ഫ്രാൻസിസ് ഇ ജെ യുടെ നേതൃത്വത്തിൽ സജീവമായി നടത്തി വരുന്നു.കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി ക്രിക്കറ്റ് , കബഡി,ഫുട്ബോൾ,നീന്തൽ,അത്‍ലറ്റിക്സ് എന്നീ ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു.കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന് ക്യാരംസ് ബോർഡ്,ചെസ് ബോർഡ്,ഷട്ടിൽ,ബാഡ്മിന്റൺ,സ്കിപ്പിംഗ്,ടെന്നികോയിറ്റ് റിംഗ്സ് എന്നിവ സ്പോർട്സ് ക്ലബിലേയ്ക്ക് വാങ്ങി.23/10/2019- ൽ സ്കൂൾതല കായികമാമാങ്കം നടത്തപ്പെടുകയും അതിൽ വിജയിച്ച കുട്ടികളെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും, ഫുട്ബോൾ മത്സരത്തിൽ സബ്ജൂനിയർ വിഭാഗം പെൺകുട്ടികൾ ആദ്യമായി സബ്ജില്ലാ ജേതാക്കളായി.കബഡിയിൽ മാസ്റ്റർ.സുജിത്ത് മോൻ എസ് ,ഫുട്‍ബോളിൽമാസ്റ്റർ.ഇർഫാൻ റെബീക്ക്,ഗേൾസ് ഫുട്‍ബോളിൽ കുമാരി.മറിയം ജോസഫ്,കുമാരി.അതുല്യ സിനോഷ്, കുമാരി. മഥുമിധ എന്നിവർ സംസഥാനതല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ചു.‍

സ്പോർട്സ് ഡേ