എരുവട്ടി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നല്ല പഞ്ചായത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പഞ്ചായത്ത്

ഒരു ഗ്രാമമുണ്ടായിരുന്നു. പകർച്ച വ്യാധികളില്ലാത്ത ഗ്രാമം. മാലിന്യങ്ങളില്ലാത്ത ഗ്രാമം. വൃത്തിയും വെടിപ്പുമുള്ള ഗ്രാമം. ആ ഗ്രാമം പഞ്ചായത്ത് മാതൃകയാക്കി. പഞ്ചായത്തിലെ മുഴുവൻ ഗ്രാമങ്ങളും ഇതു പോലെയാക്കിയാലോ? അതിനായ് അവർ മുന്നിട്ടിറങ്ങി. പ്ലാസ്റ്റിക് വലിച്ചെറിഞ്ഞില്ല. കത്തിച്ചില്ല. രാസകീടനാശിനികൾ ഒഴിവാക്കി. ജലസ്രോതസ്സുകൾ വൃത്തിയാക്കി. പൊതു ഇടങ്ങൾ പൊന്നു പോലെയാക്കി.

അങ്ങനെ ഒരു ദിവസം കുറച്ചുപേർ അവിടെ വന്നു. പഞ്ചായത്ത് മുഴുവൻ പരിശോധിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സന്തോഷ വാർത്ത ആ പഞ്ചായത്തിനെ തേടിയെത്തി. ആ പഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി തിരഞ്ഞെടുത്തിരിക്കുന്നു. നാട്ടുകാർ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

അദ്വൈത.കെ.കെ
4 എരുവട്ടി സൗത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ