എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക്  സഹായകരമാവുന്ന പരിശീലനം നൽകുക,വിദ്യാർത്ഥികളിൽ കരുണയും  സേവനമനോഭാവവും വളർത്തുക എന്നീ ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.)എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം യുണിറ്റിൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ യുപി വിഭാഗങ്ങളിൽ നിന്നും  എൺപതോളം കുട്ടികൾ റെഡ് ക്രോസിൽ അംഗങ്ങളാണ്.   പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച്  ജെ ആർ സി അംഗങ്ങൾ എല്ലാവരും വീടുകളിൽ വൃക്ഷത്തൈ നടുകയും ജൂൺ മാസത്തെ ഞായറാഴ്ച ഡ്രൈഡേ ആയി ആചരിക്കുകയും ചെയ്തു രാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജില്ലാ തലത്തിൽ സംഘടിപ്പിച്ച 7 ദിവസത്തെ ഓൺലൈൻ യോഗ ക്ലാസുകളിൽ ജെ ആർ സി അംഗങ്ങളെല്ലാം പങ്കെടുത്തു.  2020 -2021 വർഷത്തെ A level പരീക്ഷ ഈ വർഷം ജനുവരി 12നും  B levelപരീക്ഷ ജനുവരി 19 നും നടത്തുകയുണ്ടായി. എല്ലാ കുട്ടികളും മികച്ച വിജയം കൈവരിച്ചു. ശ്രീമതി ലിബി മോൾ സെബാസ്റ്റ്യൻ ,ശ്രീമതി ഫ്ലൈ ജോർജ് എന്നിവർ റെഡ് ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.